< Back
Kerala
തേവലക്കരയിൽ വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം: സേഫ്റ്റി കമ്മീഷണറുടെ റിപ്പോർട്ട് കിട്ടിയിട്ടില്ലെന്ന് വൈദ്യുത മന്ത്രി നിയമസഭയിൽ
Kerala

തേവലക്കരയിൽ വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം: സേഫ്റ്റി കമ്മീഷണറുടെ റിപ്പോർട്ട് കിട്ടിയിട്ടില്ലെന്ന് വൈദ്യുത മന്ത്രി നിയമസഭയിൽ

Web Desk
|
17 Sept 2025 10:27 AM IST

കഴിഞ്ഞ ജൂലൈ 17നാണ് 13 വയസുകാരനായ മിഥുൻ സ്കൂളിൽ ഷോക്കേറ്റ് മരിച്ചത്

കൊല്ലം തേവലക്കരയിൽ വിദ്യാർഥ സ്കൂളിൽ ഷോക്കേറ്റ് മരിച്ച അപകടത്തിൽ സേഫ്റ്റി കമ്മീഷണറുടെ റിപ്പോർട്ട് കിട്ടിയിട്ടില്ലെന്ന് വൈദ്യുതമന്ത്രി കെ.കൃഷ്ണന്‍കുട്ടി നിയമസഭയിൽ. റിപ്പോർട്ട് കിട്ടുന്ന മുറയ്ക്ക് തുടർനടപടികൾ സ്വീകരിക്കാമെന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞ ജൂലൈ 17നാണ് 13 വയസുകാരനായ മിഥുൻ സ്കൂളിൽ ഷോക്കേറ്റ് മരിച്ചത്.

വൈദ്യുതിയിൽ നിന്ന് ഷോക്കേറ്റുള്ള മരണങ്ങൾ തുടർച്ചയായി സംഭവിക്കുന്നില്ലെന്നും മഴക്കാലത്താണ് അപകടങ്ങൾ കൂടുതൽ സംഭവിക്കുന്നതെന്നും മന്ത്രി പറഞ്ഞു.പരിശോധനയിൽ 45,000 അപാകതകൾ കണ്ടെത്തിയിട്ടുണ്ടെന്നും അതില്‍ 15,511 എണ്ണം പരിഹരിച്ചതായുംബാക്കിയുള്ളവ സമയബന്ധിതമായി പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.

റിപ്പോർട്ടിന് വേണ്ടി ഇനിയും കാത്തിരിക്കണമോ എന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ ചോദിച്ചു. വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ചതുപോലുള്ള അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിക്കുമോ എന്നും മാത്യു കുഴല്‍നാടന്‍ ചോദിച്ചു. ദയനീയമായ അപകടമാണ് കൊല്ലത്ത് സംഭവിച്ചതെന്നു അദ്ദേഹം പറഞ്ഞു.


Similar Posts