< Back
Kerala
വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം; തേവലക്കര സ്കൂൾ പ്രധാനാധ്യാപികയ്ക്ക് സസ്പെൻഷൻ
Kerala

വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം; തേവലക്കര സ്കൂൾ പ്രധാനാധ്യാപികയ്ക്ക് സസ്പെൻഷൻ

Web Desk
|
18 July 2025 7:16 PM IST

സർക്കാർ നിർദേശപ്രകാരം മാനേജ്മെന്റാണ് നടപടിയെടുത്തത്

തിരുവനന്തപുരം: കൊല്ലം തേവലക്കര സ്‌കൂളിൽ വിദ്യാർഥി ഷോക്കേറ്റ് മരിച്ചതിൽ സ്‌കൂളിലെ പ്രധാനാധ്യാപികയെ സസ്‌പെൻഡ് ചെയ്തു. പ്രധാനാധ്യാപികയായ സുജയ്‌ക്കെതിരെയാണ് അച്ചടക്ക നടപടി സർക്കാർ നിർദേശപ്രകാരം മാനേജ്മെന്റാണ് നടപടിയെടുത്തത്.

സ്‌കൂളിന് വീഴ്ച പറ്റിയെന്ന പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ടിന് പിന്നാലെ പ്രധാനാധ്യാപികയെ സസ്‌പെൻഡ് ചെയ്യാൻ സർക്കാർ നിർദേശം നൽകിയിരുന്നു. റിപ്പോർട്ട് സമർപ്പിച്ചതിന് ശേഷം ഉന്നതതല യോഗം ചേർന്നിരുന്നു. ഈ യോഗത്തിലാണ് കർശന നടപടിയെടുക്കാൻ തീരുമാനമായത്.

മാനേജ്‌മെന്റിനെതിരെയും നടപടിയെടുക്കാൻ നിർദേശമുണ്ടായിരുന്നു. ഇതിൽ വിദ്യാഭ്യാസ അവകാശ നിയമപ്രകാരം നോട്ടീസ് അയച്ചു. നടപടിയെടുക്കാതിരിക്കാൻ കാരണം ബോധിപ്പിക്കണമെന്നും മൂന്നുദിവസത്തിനുള്ളിൽ മറുപടി നൽകണമെന്നാവശ്യപെടുമെന്നും നേരത്തെ അറിയിച്ചിരുന്നു.

മരിച്ച മിഥുന്റെ സംസ്കാരം നാളെ വൈകുന്നേരം നടക്കും. വിദേശത്തുള്ള അമ്മ സുജ നാളെ ഉച്ചയോടെ വീട്ടിലെത്തും. മന്ത്രിമാരായ വി. ശിവൻകുട്ടിയും കെ.എൻ ബാലഗോപാലും സ്കൂളും, വീടും സന്ദർശിച്ചു. ഷെഡ്ഡിന് മുകളിലൂടെയുള്ള വൈദ്യുതി കമ്പികൾ അടിയന്തരമായി നീക്കം ചെയ്യാൻ തീരുമാനമായി.

Similar Posts