< Back
Kerala
കല്ലൂർക്കാട് കോട്ടക്കവലയിൽ പിക്കപ്പ് വാൻ ഇടിച്ച് വിദ്യാർഥിക്ക് ദാരുണാന്ത്യം
Kerala

കല്ലൂർക്കാട് കോട്ടക്കവലയിൽ പിക്കപ്പ് വാൻ ഇടിച്ച് വിദ്യാർഥിക്ക് ദാരുണാന്ത്യം

Web Desk
|
6 Aug 2025 9:54 PM IST

കോട്ടക്കവല കുഴികണ്ടത്തില്‍ മണിയുടെ കാശിനാഥന്‍ (10) ആണ് മരിച്ചത്

മൂവാറ്റുപുഴ: മൂവാറ്റുപുഴ തേനി റോഡില്‍ കല്ലൂര്‍ക്കാട് കോട്ടക്കവലയില്‍ പിക്കപ്പ് വാന്‍ ഇടിച്ച് വിദ്യാർഥിക്ക് ദാരുണാന്ത്യം. കോട്ടക്കവല കുഴികണ്ടത്തില്‍ മണിയുടെ കാശിനാഥന്‍ (10) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് ആറരയോടെ വീട്ടില്‍ നിന്നും കടയിലേക്ക് പോകുന്നതിനായി റോഡിലേക്ക് ഇറങ്ങിയപ്പോള്‍ കല്ലൂര്‍ക്കാട് നിന്നും മൂവാറ്റുപുഴക്ക് പൈനാപ്പിള്‍ കയറ്റി പോകുകയായിരുന്ന പിക്കപ്പ് വാന്‍ ഇടിക്കുകയായിരുന്നു.

വാഴക്കുളം ലിറ്റില്‍ തെരേസാസ് സ്‌കൂളിലെ അഞ്ചാം ക്ലാസ്സ് വിദ്യാർഥിയാണ് കാശിനാഥന്‍. അപകടം കണ്ട് ഓടികൂടിയ നാട്ടുക്കാർ വിദ്യാർഥിയെ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കല്ലൂര്‍ക്കാട് പോലീസ് സ്ഥലത്ത് എത്തി നടപടികള്‍ സ്വീകരിച്ചു.

Similar Posts