< Back
Kerala
പുഴയിൽ കുളിക്കാനിറങ്ങി, ഒഴുക്കിൽപ്പെട്ടു; കോഴിക്കോട്ട് 11 വയസ്സുകാരൻ മരിച്ചു
Kerala

പുഴയിൽ കുളിക്കാനിറങ്ങി, ഒഴുക്കിൽപ്പെട്ടു; കോഴിക്കോട്ട് 11 വയസ്സുകാരൻ മരിച്ചു

Web Desk
|
18 Jun 2022 4:20 PM IST

മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്കു മാറ്റി

കോഴിക്കോട്: പൂനൂർ മഠത്തുംപൊയിലിൽ വിദ്യാർത്ഥി ഒഴുക്കിൽപ്പെട്ടു മരിച്ചു. ഉമ്മിണികുന്ന് കക്കാട്ടുമ്മൽ ജലീലിന്റെ മകൻ റയാൻ മുഹമ്മദ് (11) ആണ് മരിച്ചത്. സുഹൃത്തിനൊപ്പം പൂനൂർ പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ ഒഴുക്കിൽപ്പെടുകയായിരുന്നു.

ഉടൻ തന്നെ നാട്ടുകാർ രക്ഷപ്പെടുത്തി പൂനൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്കു മാറ്റി.

Related Tags :
Similar Posts