< Back
Kerala
വീട്ടിൽ നിന്ന് കുളിക്കാൻ പോയ വിദ്യാർത്ഥി കുളത്തിൽ മുങ്ങിമരിച്ചു
Kerala

വീട്ടിൽ നിന്ന് കുളിക്കാൻ പോയ വിദ്യാർത്ഥി കുളത്തിൽ മുങ്ങിമരിച്ചു

Web Desk
|
6 July 2023 12:19 PM IST

ഏറെ നേരം കഴിഞ്ഞും കാണാതിരുന്നതോടെ അമ്മ അന്വേഷിച്ചുചെന്നപ്പോഴാണ് കുളത്തിൽ മുങ്ങിക്കിടക്കുന്ന നിലയിൽ കണ്ടത്

തിരുവനന്തപുരം ആര്യനാട് വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു. മലയടി സ്വദേശി അക്ഷയ് (15) ആണ് മരിച്ചത്. വിതുര ഹയർ സെക്കൻഡറി സ്കൂളിലെ 10-ാം ക്ലാസ് വിദ്യാർത്ഥിയാണ്.

ഇന്ന് രാവിലെയായിരുന്നു അപകടം. തൊഴിലുറപ്പ് പദ്ധതിക്കായി ഉണ്ടാക്കിയ കുളത്തിലാണ് വിദ്യാർത്ഥി മുങ്ങിമരിച്ചത്. വീട്ടിൽ നിന്ന് കുളിക്കാനായി പോയ അക്ഷയെ ഏറെ നേരം കഴിഞ്ഞും കാണാതിരുന്നതോടെ 'അമ്മ അന്വേഷിച്ചുചെന്നപ്പോഴാണ് കുളത്തിൽ മുങ്ങിക്കിടക്കുന്ന നിലയിൽ കണ്ടത്.

ഉടൻ തന്നെ വിതുര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

Similar Posts