< Back
Kerala

Kerala
പട്ടാമ്പിയില്‍ വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു
28 July 2021 8:26 PM IST
പട്ടാമ്പി ഗവ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർഥിയാണ് മരിച്ച അല്‍ത്താഫ്
പാലക്കാട് പട്ടാമ്പി മരുതൂരിൽ വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു. കരിമ്പുള്ളി എളയാർതൊടി അഷ്‌റഫിന്‍റെ മകൻ 17 വയസുള്ള അൽത്താഫാണ് മരിച്ചത്. മരുതൂരിന് സമീപമുള്ള കുളത്തിൽ കൂട്ടുകാർക്കൊപ്പം കുളിക്കുന്നതിനിടെ അപകടത്തിൽപ്പെടുകയായിരുന്നു. പട്ടാമ്പി ഗവ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർഥിയാണ് മരിച്ച അല്‍ത്താഫ്.