< Back
Kerala
കൊയിലാണ്ടിയിൽ ഓട്ടോറിക്ഷയിൽ നിന്ന് വിദ്യാർഥിനി തെറിച്ചുവീണു
Kerala

കൊയിലാണ്ടിയിൽ ഓട്ടോറിക്ഷയിൽ നിന്ന് വിദ്യാർഥിനി തെറിച്ചുവീണു

Web Desk
|
10 Feb 2026 5:03 PM IST

അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു

കോഴിക്കോട്: കൊയിലാണ്ടിയിൽ ഓട്ടോറിക്ഷയിൽ നിന്ന് വിദ്യാർത്ഥിനി തെറിച്ചുവീണു. സ്കൂൾ വിട്ട് വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം. കുറുവങ്ങാട് സെൻട്രൽ യുപി സ്കൂളിന് സമീപം തിങ്കളാഴ്ച വൈകിട്ട് ഉണ്ടായ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. കോതമംഗലം ജി എൽ പി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിനി ആരാധ്യയാണ് വീണത്. വീഴ്ചയില്‍ കുട്ടിയുടെ കയ്യിനും കാലിനും പരിക്കേറ്റു.

വിദ്യാർഥി തെറിച്ചുവീണത് ഓട്ടോഡ്രൈവർ അറിഞ്ഞിരുന്നില്ല. നാട്ടുകാരാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലാണ് കുട്ടി ചികിത്സയിലുള്ളത്. അതേസമയം, സംഭവത്തിൽ ഓട്ടോ ഡ്രൈവർക്കെതിരെ പരിക്കേറ്റ വിദ്യാർഥിയുടെ മാതാപിതാക്കൾ പരാതി നൽകിയിട്ടില്ല. അറിയാവുന്ന ഡ്രൈവറാണെന്നും അബദ്ധം പറ്റിയതാകാമെന്നും മാതാപിതാക്കൾ പറയുന്നു.


Related Tags :
Similar Posts