< Back
Kerala
പാലക്കാട് ഹോസ്റ്റൽ മുറിയിൽ വിദ്യാർഥിനി മരിച്ച നിലയിൽ
Kerala

പാലക്കാട് ഹോസ്റ്റൽ മുറിയിൽ വിദ്യാർഥിനി മരിച്ച നിലയിൽ

Web Desk
|
22 Jan 2026 8:38 AM IST

പാലക്കാട് കല്ലേക്കാട് വാസ്യ വിദ്യാപീഠ സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനി രുദ്ര രാജേഷാണ് മരിച്ചത്

പാലക്കാട്: ഹോസ്റ്റൽ മുറിയിൽ വിദ്യാർഥിനി ജീവനൊടുക്കി. പാലക്കാട് കല്ലേക്കാട് വ്യാസ വിദ്യാപീഠം സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനി രുദ്ര രാജേഷാണ് മരിച്ചത്. ആർഎസ്എസ് നേതൃത്വത്തിലുള്ള സ്കൂളാണ് വ്യാസ വിദ്യാപീഠം സ്കൂൾ. ഒറ്റപ്പാലം സ്വദേശി രാജേഷിൻ്റെ മകളാണ്.

പാലക്കാട് നോർത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. സീനിയർ വിദ്യാർഥിനികളുടെ റാഗിങ്ങിനെ തുടർന്നാണ് മകൾ മരിച്ചതെന്ന് പിതാവ് രാജേഷ് ആരോപിച്ചു. സീനിയർ വിദ്യാർഥികൾ മകളെ മർദ്ദിക്കാൻ ശ്രമിച്ചുവെന്നും ഹോസ്റ്റൽ വാർഡന് എല്ലാം അറിയാമെന്നും രാജേഷ് പറഞ്ഞു. എന്നാൽ പിതാവിന്റെ ആരോപണം നിഷേധിച്ച് സ്കൂൾ അധികൃതർ.


Similar Posts