< Back
Kerala

Kerala
പാലക്കാട് വാളയാർ ഡാമിൽ വിദ്യാർഥിയെ കാണാതായി
|9 May 2024 11:32 PM IST
സുഹൃത്തുക്കൾക്കൊപ്പം കുളിക്കുന്നതിനിടെ അൻസിൽ മുങ്ങിപ്പോവുകയായിരുന്നു.
പാലക്കാട്: വാളയാർ ഡാമിൽ കുളിക്കുന്നതിനിടെ വിദ്യാർഥിയെ കാണാതായി. മണ്ണാർക്കാട് സ്വദേശിയായ കോളജ് വിദ്യാർഥി അൻസിലിനെയാണ് കാണാതായത്.
ഇന്ന് വൈകിട്ട് ആറ് മണിയോടെയാണ് ഡാമിൽ കുളിക്കാൻ ഇറങ്ങിയ അൻസിൽ അപകടത്തിൽപ്പെട്ടത്. സുഹൃത്തുക്കൾക്കൊപ്പം കുളിക്കുന്നതിനിടെ അൻസിൽ മുങ്ങിപ്പോവുകയായിരുന്നു.
കൂട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കഞ്ചിക്കോട് നിന്നെത്തിയ അഗ്നിശമന സേനയുടെയും നാട്ടുകാരുടേയും നേതൃത്വത്തിൽ യുവാവിനായി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
9.30ഓടെ താൽക്കാലികമായി തെരച്ചിൽ നിർത്തി. നാളെ സ്കൂബാ ഡൈവിങ് ടീമുൾപ്പെടെയെത്തി പരിശോധന പുനരാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.