< Back
Kerala
തിരുവനന്തപുരം ആറ്റിങ്ങല്‍ കലോത്സവവേദിയിലുണ്ടായ കയ്യാങ്കളിയിൽ വിദ്യാര്‍ഥിക്ക് ഗുരുതര പരിക്ക്
Kerala

തിരുവനന്തപുരം ആറ്റിങ്ങല്‍ കലോത്സവവേദിയിലുണ്ടായ കയ്യാങ്കളിയിൽ വിദ്യാര്‍ഥിക്ക് ഗുരുതര പരിക്ക്

Web Desk
|
4 Dec 2025 10:11 PM IST

സംഭവത്തിൽ അഞ്ചുപേർക്കെതിരെ ആറ്റിങ്ങൽ പൊലീസ് കേസെടുത്തു

തിരുവനന്തപുരം: ആറ്റിങ്ങല്‍ കലോത്സവവേദിയിലുണ്ടായ കയ്യാങ്കളിയില്‍ വിദ്യാര്‍ഥിക്ക് ഗുരുതര പരിക്ക്. കലോത്സവ വേദിയായ ആറ്റിങ്ങല്‍ സിഎസ്‌ഐ സ്‌കൂളിലാണ് മാരകമായ കയ്യാങ്കളിയുണ്ടായത്. അടിയില്‍ ഒരാള്‍ക്ക് ഗുരുതര പരിക്ക്. കയ്യാങ്കളിയില്‍ അഞ്ചുപേര്‍ക്കെതിരെ ആറ്റിങ്ങല്‍ പൊലീസ് കേസെടുത്തു.

നന്ദിയോട് എസ്‌കെവി എച്ച്എച്ച്എസിലെ വിദ്യാര്‍ഥികളെ മറ്റൊരു സ്‌കൂളിലെ പരിശീലകന്‍ ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് ആക്രമിച്ചതായാണ് പരാതി. പരിചമുട്ട് മത്സരത്തെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കയ്യാങ്കളിയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റ വിദ്യാര്‍ഥികളെ ഉടന്‍ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ അഞ്ചുപേര്‍ക്കെതിരെ ആറ്റിങ്ങല്‍ പൊലീസ് കേസെടുത്തു.

Similar Posts