< Back
Kerala

Kerala
ചെറുതുരുത്തിയിൽ വിദ്യാർഥിനിക്ക് ഇടിമിന്നലേറ്റ് പരിക്ക്
|17 May 2024 7:45 AM IST
വലിയ ശബ്ദത്തോടെ തീഗോളം വീടിനകത്തേക്ക് വരികയായിരുന്നു
തൃശ്ശൂർ: ചെറുതുരുത്തിയിൽ കോളേജ് വിദ്യാർഥിനിക്ക് ഇടിമിന്നലേറ്റ് പരിക്ക്. ചെറുതുരുത്തി ദേശമംഗലം സ്വദേശി അനശ്വരയ്ക്കാണ് പരിക്കേറ്റത്. ബുധൻ രാത്രി 8 മണിയോടെയാണ് സംഭവം. ഇടിമിന്നലിന്‍റെ ആഘാതത്തിൽ അനശ്വരരുടെ കാലിന് പൊള്ളലേറ്റു. വലിയ ശബ്ദത്തോടെ തീഗോളം വീടിനകത്തേക്ക് വരികയായിരുന്നു. തീ ഗോളം വരുന്നത് കണ്ട് അനശ്വരയുടെ മാതാവ് സുബിതയും പിതാവിൻറെ അമ്മ ജാനകിയും ഒഴിഞ്ഞുമാറിയതിനാൽ അപകടം ഒഴിവായി.
ഇടിമിന്നലിന്‍റെ ആഘാതത്തിൽ സ്വിച്ച് ബോർഡുകൾ പൊട്ടിത്തെറിച്ചു. ചുവരുകൾക്കും കേടുപാടുകൾ സംഭവിച്ചു. തലനാരിക്കാണ് വലിയ ദുരന്തം ഒഴിവായത്. അനശ്വരന്റെ പിതാവ് സതീശ് ജോലി സംബന്ധമായും സഹോദരൻ പഠനാവശ്യത്തിനായും പുറത്താണ്.