< Back
Kerala

Kerala
വാളയാർ ഡാമിൽ ഒഴുക്കിൽപ്പെട്ട വിദ്യാർഥികളുടെ മൃതദേഹം കണ്ടെത്തി
|6 Aug 2023 4:48 PM IST
കോയമ്പത്തൂർ സ്വദേശികളായ ഷൺമുഖം, തിരുപ്പതി എന്നവരാണ് മരിച്ചത്.
പാലക്കാട്: വാളയാർ ഡാമിൽ ഒഴുക്കിൽപ്പെട്ട വിദ്യാർഥികളുടെ മൃതദേഹം കണ്ടെത്തി. കോയമ്പത്തൂർ സ്വദേശികളായ ഷൺമുഖം, തിരുപ്പതി എന്നവരാണ് മരിച്ചത്. ഇവർ കോയമ്പത്തൂർ ധനലക്ഷ്മി ശ്രീനിവാസൻ എഞ്ചിനീയറിങ് കോളജിലെ വിദ്യാർഥികളാണ്. മൃതദേഹങ്ങൾ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
ഇന്ന് ഉച്ചക്ക് 12.30ഓടെയാണ് ഇവർ ഒഴുക്കിൽപ്പെട്ടത്. വാളയാർ ഡാമിന്റെ പരിസരം അപകടമേഖലയായതിനാൽ ഇവിടെ ഇറങ്ങരുതെന്ന് അധികൃതർ നിരവധി തവണ മുന്നറിയിപ്പ് നൽകിയിരുന്നു.