< Back
Kerala
വയനാട് ചിറയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികൾ മുങ്ങിമരിച്ചു
Kerala

വയനാട് ചിറയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികൾ മുങ്ങിമരിച്ചു

Web Desk
|
18 Oct 2022 5:08 PM IST

സുൽത്താൻ ബത്തേരി സർവജന സ്‌കൂളിലെ പ്ലസ്ടു വിദ്യാർഥികളാണ് മരിച്ചത്‌

വയനാട്: വയനാട് നെന്മേനിയിൽ ചിറയിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു. കുപ്പാടി സ്വദേശി അശ്വിൻ,വെള്ളച്ചാൽ സ്വദേശി അശ്വന്ത് എന്നിവരാണ് മരിച്ചത്.

കുളിക്കാനിറങ്ങിയ ഗോവിന്ദമൂലച്ചിറയിൽ ചുഴിയിലകപ്പെടുകയായിരുന്നു. സുൽത്താൻ ബത്തേരി സർവജന സ്‌കൂളിലെ പ്ലസ്ടു വിദ്യാർഥികളാണ് ഇരുവരും. ഫയർഫോഴ്‌സും നാട്ടുകാരും ചേർന്നാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്.

Similar Posts