< Back
Kerala
ശിവൻകുട്ടി അപ്പൂപ്പാ.. ഓണസദ്യ കഴിക്കാൻ വരില്ലേ?; കുട്ടികളുടെ ക്ഷണം സ്വീകരിച്ച് മന്ത്രി
Kerala

'ശിവൻകുട്ടി അപ്പൂപ്പാ.. ഓണസദ്യ കഴിക്കാൻ വരില്ലേ?'; കുട്ടികളുടെ ക്ഷണം സ്വീകരിച്ച് മന്ത്രി

Web Desk
|
1 Sept 2022 8:42 PM IST

85 രണ്ടാംക്‌ളാസുകാരെ പ്രതിനിധീകരിച്ച് മീനാക്ഷി എന്ന വിദ്യാർത്ഥിനിയാണ് ഈ കത്ത് എഴുതിയിരിക്കുന്നത്.

തിരുവനന്തപുരം: 'പ്രിയപ്പെട്ട ശിവൻകുട്ടി അപ്പൂപ്പാ..', ഈ ഓണത്തിന് ലഭിച്ച ഏറ്റവും മധുരമുള്ള സമ്മാനം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുകയാണ് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. തിരുവനന്തപുരം ജില്ലയിലെ മുള്ളറംകോട് ഗവൺമെന്റ് എൽ പി എസിലെ രണ്ടാം ക്‌ളാസുകാർ ഓണത്തിന് ക്ഷണിച്ചുകൊണ്ട് മന്ത്രിക്ക് കത്തെഴുതിയിരിക്കുകയാണ്.

'പ്രിയപ്പെട്ട ശിവൻകുട്ടി അപ്പൂപ്പന്, സുഖമാണോ മന്ത്രി അപ്പൂപ്പാ.. കുട്ടിപ്പുര എന്ന പാഠം ഞങ്ങൾ പഠിച്ചു. അതിൽ സാവിത്രിക്കുട്ടിയുടെ വീടിന്റെ പാലുകാച്ചിന് ഒരു ക്ഷണക്കത്ത് തയ്യാറാക്കി. അപ്പോൾ ഞങ്ങൾക്ക് ഒരു ആഗ്രഹം.ഞങ്ങളുടെ സ്കൂളിൽ ഓണസദ്യ ഒരുക്കുന്നുണ്ട്. സെപ്റ്റംബർ രണ്ടാം തീയതി ആയിരിക്കും ഓണസദ്യ എന്നാണ് ടീച്ചർ പറഞ്ഞത്. ഞങ്ങളോടൊപ്പം ഇരുന്ന് ഓണസദ്യ കഴിക്കാൻ മന്ത്രി അപ്പൂപ്പൻ വരുമോ?'; 85 രണ്ടാംക്‌ളാസുകാരെ പ്രതിനിധീകരിച്ച് മീനാക്ഷി എന്ന വിദ്യാർത്ഥിനിയാണ് ഈ കത്ത് എഴുതിയിരിക്കുന്നത്.

കത്ത് ഫേസ്ബുക്കിൽ പങ്കുവെച്ച മന്ത്രി കുട്ടികൾക്കൊപ്പം ഓണം ആഘോഷിക്കാൻ എത്തുമെന്ന് ഉറപ്പ് നൽകി. നാളെയാണ് മുള്ളറംകോട് ഗവൺമെന്റ് എൽ പി എസിലെ ഓണാഘോഷം.

Similar Posts