< Back
Kerala

Kerala
ഉറങ്ങുമ്പോൾ അടുത്തുവെച്ച വിദ്യാർഥിയുടെ ഫോൺ പൊട്ടിത്തെറിച്ചു
|13 July 2023 2:21 PM IST
ഒരു വർഷം മുമ്പ് വാങ്ങിയ ഫോണാണ് പൊട്ടിത്തെറിച്ചത്
വയനാട്: കൽപ്പറ്റയിൽ വിദ്യാർഥിയുടെ ഫോൺ പൊട്ടിത്തെറിച്ചു. മടക്കിമല ഒഴക്കൽ കുന്നിൽ നെല്ലാങ്കണ്ടി ഷംസുദ്ദീൻ മുസ്‍ലിയാരുടെ മകൻ സിനാനിന്റെ ഫോൺ ആണ് പൊട്ടിത്തെറിച്ചത്. ചൊവ്വാഴ്ച രാത്രി 11 മണിക്ക് കിടന്ന സിനാൻ ഫോൺ കിടക്കുന്നതിന് സമീപത്തെ ജനലിലാണ് വച്ചിരുന്നത്. ഉറങ്ങുന്നതിനിടെ ശബ്ദം കേട്ട് എഴുന്നേറ്റ് നോക്കിയപ്പോൾ മൊബൈലിൽ നിന്നാണ് ശബ്ദം എന്ന് മനസ്സിലാവുകയും മൊബൈൽ അകലത്തേക്ക് ഇടുകയും ചെയ്തു.
അൽപസമയത്തിനകം ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് സിനാൻ പറഞ്ഞു. ഒരു വർഷം മുൻപ് വാങ്ങിയതാണ് ഫോൺ.