< Back
Kerala
കാസർകോട് ബന്തടുക്കയിൽ വിദ്യാർഥികളെ കൊണ്ട് അധ്യാപകരുടെ പാദപൂജ ചെയ്യിച്ചു
Kerala

കാസർകോട് ബന്തടുക്കയിൽ വിദ്യാർഥികളെ കൊണ്ട് അധ്യാപകരുടെ പാദപൂജ ചെയ്യിച്ചു

Web Desk
|
11 July 2025 9:58 PM IST

കക്കച്ചാൽ സരസ്വതി വിദ്യാലയത്തിൽ ഗുരുപൂർണ്ണിമ എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചത്

കാസർകോട്: കാസർകോട് ബന്തടുക്കയിൽ വിദ്യാർഥികളെ കൊണ്ട് അധ്യാപകരുടെ പാദപൂജ ചെയ്യിച്ചു. പാദപൂജ ചെയ്യ്പ്പിക്കുന്ന ചിത്രം പുറത്ത് വന്നതോടെ സംഭവം വിവാദമായി. ബന്തടുക്ക കക്കച്ചാൽ സരസ്വതി വിദ്യാലയത്തിലായിരുന്നു സംഭവം. ഗുരുപൂർണ്ണിമ എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചത്.

വ്യാഴാഴ്‌ച രാവിലെ വ്യാസ ജയന്തി ദിനത്തിന്റെ ഭാഗമായി വിരമിച്ച അധ്യാപകരെ വിദ്യാലയ സമിതിയുടെ നേതൃത്യത്തിൽ ആദരിച്ചിരുന്നു. ഇതിൻ്റെ ഭാഗമായായിരുന്നു പാദ പൂജ. സ്കൂളിലെ വിദ്യാർഥികളെ നിലത്ത് മുട്ട് കുത്തിയിരുത്തി കസേരയിൽ ഇരിക്കുന്ന അധ്യാപകരുടെ കാൽ പൂക്കളും വെള്ളവും തളിച്ച് പൂജ ചെയ്ത് തൊട്ട് വന്ദിപ്പിക്കുകയായിരുന്നു. ‌

വിദ്യാലയത്തിൻ്റെ പരിധിയിലുള്ള വിരമിച്ച മുപ്പത് അധ്യാപകരുടെ പാദ പൂജയാണ് ചെയ്യിച്ചത്. കുട്ടികളെക്കൊണ്ട് ഇത്തരം ചടങ്ങുകൾ ചെയ്യിപ്പിക്കുന്നത് അപരിഷ്കൃതമായ ആചാരമാണെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്.

Similar Posts