< Back
Kerala
ഹോസ്റ്റൽ രാത്രി പത്ത് മണിക്ക് അടയ്ക്കുന്നു; കോഴിക്കോട് മെഡിക്കൽ കോളജിൽ വിദ്യാർഥികളുടെ പ്രതിഷേധം
Kerala

ഹോസ്റ്റൽ രാത്രി പത്ത് മണിക്ക് അടയ്ക്കുന്നു; കോഴിക്കോട് മെഡിക്കൽ കോളജിൽ വിദ്യാർഥികളുടെ പ്രതിഷേധം

Web Desk
|
17 Nov 2022 12:56 AM IST

ലേഡീസ് ഹോസ്റ്റൽ നാലിന് മുന്നിലാണ് എംബിബിഎസ് വിദ്യാർഥികൾ കുത്തിയിരുന്ന് പ്രതിഷേധിച്ചത്

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ലേഡീസ് ഹോസ്റ്റലിന് പുറത്ത് വിദ്യാർത്ഥികളുടെ പ്രതിഷേധം. ലേഡീസ് ഹോസ്റ്റൽ നാലിന് മുന്നിലാണ് എംബിബിഎസ് വിദ്യാർഥികൾ കുത്തിയിരുന്ന് പ്രതിഷേധിച്ചത്. ഹോസ്റ്റൽ രാത്രി പത്ത് മണിക്ക് അടക്കുന്നതിനെതിരെയായിരുന്നു സമരം. ഇന്ന് രാത്രി പത്ത് മണിയോട് കൂടിയായിരുന്നു സമരം ആരംഭിച്ചത്.

പത്ത് മണിക്ക് തന്നെ ഹോസ്റ്റലിൽ കയറണമെന്നായിരുന്നു വിദ്യാർത്ഥികൾക്ക് നേരത്തെ തന്നെ നൽകിയിരുന്ന നിർദ്ദേശം. ഇന്ന് പത്ത് മണിയോടെ തന്നെ ഹോസ്റ്റൽ അടക്കുകയും ചെയ്തു. ഇതോടെ പ്രാക്ടിക്കൽ ക്‌ളാസ് അടക്കം കഴിഞ്ഞുവന്ന വിദ്യാർത്ഥികൾക്ക് പുറത്തുനിൽക്കേണ്ടി വന്നു. ഇതോടെയാണ് ഹോസ്റ്റലിന് അകത്തുണ്ടായിരുന്ന വിദ്യാർഥികളടക്കം സംഘടിച്ച് പ്രതിഷേധം നടത്തിയത്.

Similar Posts