< Back
Kerala
സ്വാതന്ത്ര്യദിനത്തിന് വിദ്യാര്‍ഥികള്‍ ആര്‍എസ്എസ് ഗണഗീതം പാടി; സ്‌കൂളിലേക്ക് പ്രതിഷേധം
Kerala

സ്വാതന്ത്ര്യദിനത്തിന് വിദ്യാര്‍ഥികള്‍ ആര്‍എസ്എസ് ഗണഗീതം പാടി; സ്‌കൂളിലേക്ക് പ്രതിഷേധം

Web Desk
|
2 Sept 2025 3:56 PM IST

കുട്ടികള്‍ പാടിയതാണെന്നും അവരുടെ പാട്ടുകള്‍ പരിശോധിച്ചിരുന്നില്ലെന്നുമാണ് സ്‌കൂള്‍ അധികൃതരുടെ വിശദീകരണം

മലപ്പുറം: ആര്‍എസ്എസിന്റെ ഗണ ഗീതം പാടിയതില്‍ സ്‌കൂളിലേക്ക് പ്രതിഷേധം. തിരൂര്‍ ആലത്തിയൂര്‍ കെഎച്ച്എംഎച്ച്എസ് സ്‌കൂളില്‍ DYFI യും SDPI-യും പ്രതിഷേധിച്ചു. ബന്ധപ്പെട്ട ജീവനക്കാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് പ്രിന്‍സിപ്പല്‍ ഉറപ്പ് നല്‍കി.

കുട്ടികള്‍ പാടിയതാണെന്നും അവരുടെ പാട്ടുകള്‍ പരിശോധിച്ചിരുന്നില്ലെന്നുമാണ് സ്‌കൂള്‍ അധികൃതരുടെ വിശദീകരണം. ഇക്കഴിഞ്ഞ സ്വാതന്ത്ര്യ ദിനഘോഷത്തിലാണ് സംഭവം.

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് സ്‌കൂളുകളില്‍ വിദ്യാര്‍ഥികള്‍ ദേശഭക്തി ഗാനങ്ങള്‍ ആലപിക്കുന്നത് പതിവാണ്. എന്നാല്‍ അന്നേ ദിവസം അബന്ധദ്ധത്തില്‍ ഗണഗീതം പാടിയാതാണെന്നാണ് സ്‌കൂളിന്റെ വാദം.

വിദ്യാര്‍ഥികള്‍ക്ക് ഈ ഗാനം എവിടെ നിന്ന് ലഭിച്ചുവെന്നോ എന്തുകൊണ്ടാണ് അവര്‍ ഈ ഗാനം തെരഞ്ഞെടുത്തതെന്നോ വ്യക്തമല്ല.

Related Tags :
Similar Posts