< Back
Kerala
കോളജിലെ തർക്കം വളർന്നു; പാലക്കാട്ട് വിദ്യാർഥികളെ ബസ് തടഞ്ഞ് മർദിച്ചു
Kerala

കോളജിലെ തർക്കം വളർന്നു; പാലക്കാട്ട് വിദ്യാർഥികളെ ബസ് തടഞ്ഞ് മർദിച്ചു

Nidhin
|
19 Aug 2022 2:48 PM IST

മറുവിഭാഗത്തിലെ വിദ്യാർഥികൾ വരുന്ന സ്വകാര്യ ബസ് പുതുശേരിയിൽ വച്ച് തടയുകയും ഒരു സംഘം ആളുകൾ വിദ്യാർഥികളെ ബസിൽ കയറി മർദിക്കുകയുമായിരുന്നു.

പാലക്കാട് പുതുശ്ശേരിയിൽ ബസ് തടഞ്ഞ് വിദ്യാർത്ഥികളെ മർദിച്ചു. കോയമ്പത്തൂരിലെ സ്വകാര്യ കോളജിലെ വിദ്യാർഥികൾക്കാണ് മർദനമേറ്റത്. കുട്ടികൾ തമ്മിലുള്ള തർക്കത്തിൽ പുറത്തുള്ളവർ ഇടപെടുകയായിരുന്നു.

വിദ്യാർഥികൾ തമ്മിൽ കോളജിൽ വച്ച് തന്നെ ചില തർക്കങ്ങളുണ്ടായിരുന്നു. ഇതേത്തുടർന്ന് ഒരു വിഭാഗം വിദ്യാർഥികൾ സംഭവം അവരുടെ നാട്ടിലറിയിക്കുകയായിരുന്നു. ഇവർ പിന്നീട് മറുവിഭാഗത്തിലെ വിദ്യാർഥികൾ വരുന്ന സ്വകാര്യ ബസ് പുതുശേരിയിൽ വച്ച് തടയുകയും വിദ്യാർഥികളെ ഒരു സംഘം ആളുകൾ ബസിൽ കയറി മർദിക്കുകയുമായിരുന്നു.

വിദ്യാർഥികൾക്ക് പരിക്കേറ്റിട്ടുണ്ടെങ്കിലും ആരുടെയും പരിക്ക് ഗുരുതരമല്ല. സംഭവത്തിൽ ഇതുവരെ പൊലീസിൽ പരാതി ലഭിച്ചിട്ടില്ല. എന്നാൽ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതിന്റെ പശ്ചാത്തലത്തിൽ പൊലീസ് തുടർനടപടികളുമായി മുന്നോട്ടുപോകുകയാണ്.

Similar Posts