< Back
Kerala

Kerala
വിദ്യാർത്ഥികളെ ദ്രോഹിച്ചു; കണ്ണൂർ വിസിക്കെതിരെ ഗവർണർക്ക് പരാതി
|24 Aug 2022 6:19 PM IST
ഗോപിനാഥ് രവീന്ദ്രന്റെ അശ്രദ്ധയും അഹംഭാവവും കാരണം ഒട്ടേറെ വിദ്യാർത്ഥികൾക്ക് പഠനം നിർത്തേണ്ടി വന്നെന്നും ഷിനുവിന്റെ പരാതിയിൽ പറയുന്നു
തിരുവനന്തപുരം: കണ്ണൂർ വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രനെതിരെ ഗവേഷക വിദ്യാർത്ഥിയുടെ പരാതി. ഡൽഹിയിൽ ഗവേഷണം നടത്തുന്ന ഷിനു ജോസഫാണ് പരാതിക്കാരൻ. ഡൽഹി ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാലയിൽ ചരിത്രവിഭാഗം അധ്യാപകനായിരിക്കെ എം.ഫിൽ വിദ്യാർത്ഥികളെ ദ്രോഹിച്ചുവെന്നാണ് പരാതി. ഗോപിനാഥ് രവീന്ദ്രന്റെ അശ്രദ്ധയും അഹംഭാവവും കാരണം ഒട്ടേറെ വിദ്യാർത്ഥികൾക്ക് പഠനം നിർത്തേണ്ടി വന്നെന്നും ഷിനുവിന്റെ പരാതിയിൽ പറയുന്നു.