< Back
Kerala
വിദ്യാർത്ഥികളെ കയറ്റിയില്ല; പാലക്കാട് എട്ട് സ്വകാര്യ ബസുകളുടെ ഫിറ്റ്നസ് റദ്ദാക്കി
Kerala

വിദ്യാർത്ഥികളെ കയറ്റിയില്ല; പാലക്കാട് എട്ട് സ്വകാര്യ ബസുകളുടെ ഫിറ്റ്നസ് റദ്ദാക്കി

Web Desk
|
27 Oct 2022 9:30 AM IST

വരും ദിവസങ്ങളിലും പരിശോധന തുടരും

പാലക്കാട്: മണ്ണാർക്കാട് വിദ്യാർത്ഥികളെ കയറ്റാതിരുന്ന എട്ട് സ്വകാര്യ ബസുകളുടെ ഫിറ്റ്നസ് റദ്ദാക്കി. എൻഫോഴ്‌സ്‌മെന്റ് ആർടിഒയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ബസുകളിൽ വിദ്യാർത്ഥികളെ കയറ്റുന്നില്ലെന്ന പരാതി വ്യാപകമായതിനെ തുടർന്നാണ് പരിശോധന നടത്തിയത്.

നേരത്തെ സ്വകാര്യ ബസിൽ നിന്ന് തെറിച്ചുവീണ് ഒരു പെൺകുട്ടിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവവും ഇവിടെ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് എൻഫോഴ്‌സ്‌മെന്റ് ആർടിഒ പരിശോധന നടത്തിയത്. കോഴിക്കോട്- പാലക്കാട്, പാലക്കാട്- മണ്ണാർക്കാട്, കാഞ്ഞിരപ്പുഴ തുടങ്ങി വിവിധ റൂട്ടുകളിൽ ഓടുന്ന എട്ട് ബസുകളുടെ ഫിറ്റ്നസ് ആണ് റദ്ദാക്കിയത്. വരും ദിവസങ്ങളിലും പരിശോധന തുടരും.

Similar Posts