< Back
Kerala

Photo|Representative Image|Special Arrangement
Kerala
ഭാരതപ്പുഴയിൽ വിദ്യാർഥികൾ ഒഴുക്കിൽപ്പെട്ടു; ഒരാളെ കാണാതായി
|19 Oct 2025 3:30 PM IST
പുഴയിൽ കുളിക്കാനിറങ്ങിയതിനിടെ ഒഴുക്കിൽപെട്ടതാണെന്നാണ് വിവരം
പാലക്കാട്: പാലക്കാട് കോട്ടായി മുട്ടിക്കടവിൽ ഭാരതപ്പുഴയിൽ ഒഴുക്കിൽപെട്ട രണ്ട് വിദ്യാർഥികളെ കാണാതായി. ഒരാളെ രക്ഷപ്പെടുത്തി. രണ്ടാമനായി തെരച്ചിൽ തുടരുന്നു. മാത്തൂർ ചുങ്കമന്ദം സ്വദേശികളായ വിദ്യാർഥികളാണ് ഒഴുക്കിൽപെട്ടത്.
പുഴയിൽ കുളിക്കാനിറങ്ങിയതിനിടെ ഒഴുക്കിൽപെട്ടതാണെന്നാണ് വിവരം. കുന്നംപറമ്പ് തണ്ണിക്കോട് താമസിക്കുന്ന സവിതയുടെ മകൻ സുഗുണേഷ്(18)നെയാണ് കാണാതായത്. അഗ്നിരക്ഷേസന സ്ഥലത്ത് തെരച്ചിൽ തുടരുകയാണ്.