< Back
Kerala

Kerala
വിദ്യാർഥികളെ പീഡിപ്പിച്ചു; പോക്‌സോ കേസിൽ അധ്യാപകൻ അറസ്റ്റിൽ
|29 July 2022 9:14 AM IST
കൗൺസിലിങ്ങിനിടയിലാണ് പീഡന വിവരം വിദ്യാർഥികൾ പുറത്ത് പറയുന്നത്
മേപ്പാടി: വയനാട് മേപ്പാടിയിൽ പോക്‌സോ കേസിൽ അധ്യാപകൻ അറസ്റ്റിൽ. മൂപ്പൈനാട് പഞ്ചായത്ത് പരിധിയിലെ ഗവ.ഹൈസ്‌കൂളിലെ അധ്യാപകനായ ജെന്നിഫർ ആണ് അറസ്റ്റിലായത്.
സ്‌കൂളിലെ ഹിന്ദി അധ്യാപകനും ഇടത് അധ്യാപകസംഘടന ആയ കെ.എസ്.ടി.എ അംഗവുമാണ് ജെന്നിഫർ. ഇന്നലെ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ആൺകുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന പരാതിയിലാണ് അറസ്റ്റ്.
കൗൺസിലിങ്ങിനിടയിലാണ് പീഡന വിവരം വിദ്യാർഥികൾ പുറത്ത് പറയുന്നത്. തുടർന്ന് സ്‌കൂൾ അധികൃതർ മേപ്പാടി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു .