< Back
Kerala
സംസ്ഥാനത്ത് ആത്മഹത്യ പ്രവണത കൂടുതല്‍ പുരുഷന്മാരിലെന്ന് പഠന റിപ്പോര്‍ട്ട്
Kerala

സംസ്ഥാനത്ത് ആത്മഹത്യ പ്രവണത കൂടുതല്‍ പുരുഷന്മാരിലെന്ന് പഠന റിപ്പോര്‍ട്ട്

Web Desk
|
28 Jun 2025 6:24 AM IST

2020 മുതല്‍ -23 വരെയുളള കണക്കുകള്‍ പ്രകാരം ജീവനൊടുക്കിയവരില്‍ 79 ശതമാനം പേരും പുരുഷന്‍മാരാണ്

കൊച്ചി: സംസ്ഥാനത്ത് ആത്മഹത്യ പ്രവണത കൂടുതല്‍ പുരുഷന്മാരിലെന്ന് പഠന റിപ്പോര്‍ട്ട്. 2020 മുതല്‍ -23 വരെയുളള കണക്കുകള്‍ പ്രകാരം ജീവനൊടുക്കിയവരില്‍ 79 ശതമാനം പേരും പുരുഷന്‍മാരാണ്. എറണാകുളം ജില്ലാ സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പാണ് വിഷയത്തില്‍ പഠനം നടത്തിയത്. ആത്മഹത്യ ചെയ്യുന്നവരില്‍ ഏറെയും 45 നും 60 നും ഇടയില്‍ പ്രായമുള്ളവര്‍.

വടക്കന്‍ കേരളത്തെ അപേക്ഷിച്ച് തെക്കന്‍ കേരളത്തിലാണ് ആത്മഹത്യകള്‍ കൂടുതല്‍ സംഭവിക്കുന്നതെന്നതാണ് പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം എന്നീ ജില്ലകളിലാണ് ആത്മഹത്യ നിരക്ക് കൂടുതല്‍. കേരളത്തിലെ ആകെ ആത്മഹത്യകളുടെ 41% ഉം ഈ ജില്ലകളിലാണ് സംഭവിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

തൊഴില്‍ രഹിതരെ അപേക്ഷിച്ച് തൊഴിലുള്ളവരിലാണ് ആത്മഹത്യപ്രവണതയേറെയും. ഇക്കൂട്ടത്തില്‍ തന്നെ ദിവസവേതനക്കാര്‍ക്കിടയിലും സ്വകാര്യ സ്ഥാപനങ്ങളില്‍ തൊഴിലെടുക്കുന്നവര്‍ക്കിടയിലുമാണ് കൂടുതല്‍ ആത്മഹത്യകള്‍ സംഭവിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. റിപ്പോര്‍ട്ടിന്റെ പൂര്‍ണ്ണരൂപം ദേശീയ സ്റ്റാറ്റിസ്റ്റിക്‌സ് ദിനാചരണത്തിനോടനുബന്ധിച്ച് പ്രകാശനം ചെയ്യും.

Similar Posts