< Back
Kerala

Kerala
കൂടോത്രം കണ്ടെത്തിയ സംഭവം: ദൃശ്യങ്ങൾ കുറച്ചുകാലം മുൻപുള്ളതെന്ന് സുധാകരൻ
|4 July 2024 4:26 PM IST
തന്നെ അപായപ്പെടുത്താൻ ആർക്കും കഴിയില്ലെന്നും സുധാകരൻ
കണ്ണൂർ: വീട്ടില്‍ നിന്ന് കൂടോത്രം കണ്ടെത്തിയ സംഭവത്തിൽ വിശദീകരണവുമായി കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ. കൂടോത്രം കണ്ടെത്തുന്ന ദൃശ്യങ്ങൾ പഴയതാണെന്നും തന്നെ അപായപ്പെടുത്താൻ ആർക്കും കഴിയില്ലെന്നും സുധാകരൻ പറഞ്ഞു. സംഭവത്തിന്റെ കൂടുതൽ കാര്യങ്ങൾ ഉണ്ണിത്താനോട് ചോദിക്കണമെന്നും സുധാകരൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
സുധാകരന്‍റെ കണ്ണൂരിലെ വീട്ടിൽ നിന്ന് സുധാകരനും രാജ്മോഹൻ ഉണ്ണിത്താനും മന്ത്രവാദിയും ചേർന്ന് തകിടും ചില രൂപങ്ങളും കണ്ടെടുക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഒന്നരവർഷം മുമ്പത്തെ ദൃശ്യങ്ങളാണിത്. ജീവൻ പോകാത്തത് ഭാഗ്യമെന്ന് കെ. സുധാകരൻ ഉണ്ണിത്താനോട് പറയുന്നത് കേള്‍ക്കാം.