< Back
Kerala
There were attempts to witch-hunt CPM leaders including P Mohanan in TP murder case: Alleges MV Govindan, MV Govindan in TP Chandrasekhar murder case

എം.വി ഗോവിന്ദന്‍

Kerala

കാലുവാരിയെന്ന ആരോപണം: ജി. സുധാകരനോട് തന്നെ ചോദിക്കണമെന്ന് എംവി ഗോവിന്ദൻ

Web Desk
|
6 Jan 2024 3:23 PM IST

‘ഗവർണർ കർഷകരെ വെല്ലുവിളിക്കുന്നു’

കായംകുളത്ത് മത്സരിച്ചപ്പോൾ തന്നെ ചിലർ കാലുവാരിയെന്ന മുൻ മന്ത്രി ജി. സുധാകരന്റെ ആരോപണത്തിൽ പ്രതികരണവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ആരോപണം സംബന്ധിച്ച് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും എംവി ഗോവിന്ദൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ഇടുക്കിയിലെ കർഷകർ രാജ്ഭവന് മുന്നിൽ പ്രതിഷേധിക്കുന്ന ദിവസം ഇടുക്കിയിലേക്ക് പോകാനുള്ള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ തീരുമാനം അവരോടുള്ള വെല്ലുവിളിയാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

കർഷകർ നേരത്തെ തന്നെ തീരുമാനിച്ചതാണ് സമരം. അതിന്റെ പ്രചാരണവും അവർ നടത്തിയിരുന്നു. കർഷകരുടെ ആശങ്ക പരിഹരിക്കാനാണ് ഗവർണർ ശ്രമിക്കേണ്ടത്. എന്നാൽ, എല്ലാവരോടും വെല്ലുവിളിയുടെ സ്വരമാണ് ഗവർണർക്കെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

കായംകുളത്ത് സോഷ്യലിസ്റ്റ് നേതാവ് പി.എ ഹാരിസ് അനുസ്മരണത്തിലാണ് ജി. സുധാകരൻ തെരഞ്ഞെടുപ്പ് സമയത്ത് തന്നെ ചിലർ കാലുവാരിയ കാര്യം പറഞ്ഞത്. കാലുവാരൽ കലയായി കൊണ്ടുനടക്കുന്നവർ ഇപ്പോഴുമുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നമ്മുടെ മനസ്സ് ശുദ്ധമായിരിക്കണം. അതാണ് ഇടതുപക്ഷമെന്നും ജി. സുധാകരൻ പറഞ്ഞു.

Similar Posts