< Back
Kerala
വായ്പ തിരിച്ചടക്കാനാകാത്ത മനോവിഷമം; കരുവന്നൂരില്‍ വീണ്ടും ആത്മഹത്യ
Kerala

വായ്പ തിരിച്ചടക്കാനാകാത്ത മനോവിഷമം; കരുവന്നൂരില്‍ വീണ്ടും ആത്മഹത്യ

Web Desk
|
28 Oct 2021 9:43 AM IST

കല്‍പ്പണിക്കാരനായ ജോസ് മകളുടെ വിവാഹാവശ്യത്തിനായായിരുന്നു ലോണെടുത്തത്. അതിന്‍റെ പലിശയടക്കം തിരിച്ചടക്കണമെന്നാവശ്യപ്പെട്ട് ബാങ്ക് നോട്ടീസയച്ചിരുന്നു.

കരുവന്നൂർ ബാങ്കിൽ നിന്ന് വായ്പയെടുത്ത ഒരാള്‍കൂടി ആത്മഹത്യ ചെയ്തു. തളികക്കോണം സ്വദേശി ജോസാണ് മരിച്ചത്. വായ്പ തിരിച്ചടക്കാൻ കഴിയാത്ത മനോവിഷമമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് ബന്ധുക്കള്‍ പ്രതികരിച്ചു.

കല്‍പ്പണിക്കാരനായ ജോസ് മകളുടെ വിവാഹാവശ്യത്തിനായായിരുന്നു നാല് ലക്ഷം രൂപ കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിന്ന് വായ്പയെടുത്തത്. അതിന്‍റെ പലിശയടക്കം തിരിച്ചടക്കണമെന്നാവശ്യപ്പെട്ട് ബാങ്ക് നോട്ടീസയച്ചിരുന്നതായി വാര്‍ഡ് കൗണ്‍സിലര്‍ വ്യക്തമാക്കി.

ബാങ്കില്‍ വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട് വന്‍ പ്രതിസന്ധിയുണ്ടായ സാഹചര്യത്തിലാണ് നിക്ഷേപകരുടെ പണം തിരികെ നല്‍കുന്നതിനായി കുടിശികയുള്ള തുക തിരിച്ച്പിടിക്കാന്‍ ബാങ്ക് അധികൃതര്‍ ശ്രമം നടത്തിയത്. ബാങ്കില്‍ നിന്ന് വായ്പയെടുത്ത രണ്ടാമത്തെയാളാണ് ആത്മഹത്യ ചെയ്യുന്നത്. നേരത്തെ മുകുന്ദൻ എന്നൊരാളും സമാനമായ രീതിയിൽ ആത്മഹത്യ ചെയ്തിരുന്നു.



Similar Posts