< Back
Kerala
ആസിഡ് കുടിച്ച് നാലംഗ കുടുംബം ആത്മഹത്യക്ക് ശ്രമിച്ചു; അമ്മയും മൂത്തമകളും മരണത്തിന് കീഴടങ്ങി
Kerala

ആസിഡ് കുടിച്ച് നാലംഗ കുടുംബം ആത്മഹത്യക്ക് ശ്രമിച്ചു; അമ്മയും മൂത്തമകളും മരണത്തിന് കീഴടങ്ങി

Web Desk
|
9 Nov 2021 1:51 PM IST

ഇന്നലെ രാത്രിയാണ് ആത്മഹത്യ ശ്രമം നടന്നത്. ഇളയമകൾ സുവർണ്ണ അയൽപ്പക്കത്തെ ബന്ധുവീട്ടിലെത്തി വിവരം അറിയിക്കുകയായിരുന്നു.

കോട്ടയം ബ്രഹ്‌മമംഗലത്ത് ആസിഡ് കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച ഒരു കുടുംബത്തിലെ രണ്ടു പേർ മരിച്ചു. കാലായിൽ സുകുമാരന്റെ ഭാര്യ സീന, മകൾ സൂര്യ എന്നിവരാണ് മരിച്ചത്. സുകുമാരനും മറ്റൊരു മകളും ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. കോവിഡിനെ തുടർന്നുണ്ടായ മാനസിക സമ്മർദം ആത്മഹത്യയിലേക്ക് നയിച്ചതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ.

ഇന്നലെ രാത്രിയാണ് ആത്മഹത്യ ശ്രമം നടന്നത്. ഇളയമകൾ സുവർണ്ണ അയൽപ്പക്കത്തെ ബന്ധുവീട്ടിലെത്തി വിവരം അറിയിക്കുകയായിരുന്നു. നാലുപേരെയും ഉടൻ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചുവെങ്കിലും ഭാര്യ സീന യാത്രമധ്യേ മരിച്ചു. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയവേ ഇന്ന് രാവിലെ മൂത്തമകൾ സൂര്യയും മരണത്തിന് കീഴടങ്ങി.

സുകുമാരനും ഇളയമകൾ സുവർണ്ണയും ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. നാല് പേരും ഒന്നിച്ച് ആസിഡ് കുടിച്ചുവെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ. കോവിഡ് ബാധിച്ചതിനെ തുടർന്നുണ്ടായ മാനസിക സമ്മർദം ആത്മഹത്യയിലേക്ക് നയിച്ചെന്നാണ് നിഗമനം.

മൂത്തമകൾ സൂര്യയുടെ വിവാഹം ഡിസംബറിൽ നടത്താൻ നിശ്ചയിച്ചിരുന്നു. കുടുംബത്തിന് സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായും സൂചനയുണ്ട്.

Related Tags :
Similar Posts