< Back
Kerala
Suicide attempt of POCSO case accused
Kerala

പൊലീസ് സ്റ്റേഷനിൽ പോക്‌സോ കേസ് പ്രതിയുടെ ആത്മഹത്യാശ്രമം

Web Desk
|
12 Jun 2024 3:56 PM IST

അഞ്ചു വയസുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛനാണ് ആത്മഹത്യക്ക് ശ്രമിച്ചത്

ഇടുക്കി: പൊലീസ് സ്റ്റേഷനിൽ പോക്‌സോ കേസ് പ്രതി ആത്മഹത്യക്ക് ശ്രമിച്ചു. അഞ്ചു വയസുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛനാണ് തൊടുപുഴ പൊലീസ് സ്റ്റേഷനിൽ കൈ മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇയാളെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിയുടെ പരിക്ക് ഗുരുതരമല്ല.

വീട്ടിൽ ലൈംഗിക ചൂഷണത്തിനിരയായിരുന്നെന്ന പെൺകുട്ടിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഒരു വർഷം മുമ്പ് കുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റി ഏറ്റെടുത്തിരുന്നു. പിന്നീട് അമ്മയുടെ ആവശ്യപ്രകാരം വീട്ടിലേക്ക് മടങ്ങിയ കുട്ടി വീണ്ടും മാനസികപ്രശ്നങ്ങൾ കാട്ടിയതോടെ നടത്തിയ കൗൺസിലിംഗിലാണ് പെൺകുട്ടിയുടെ വെളിപ്പെടുത്തൽ.

ഇവരുടെ നിർദേശപ്രകാരം കേസെടുത്ത പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. വൈദ്യ പരിശോധനക്കിടെ നെഞ്ചുവേദനയുണ്ടായ പ്രതിയെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത ശേഷം നടത്തിയ ചോദ്യം ചെയ്യലിനിടെയായിരുന്നു ആത്മഹത്യ ശ്രമം.

Similar Posts