< Back
Kerala
നിലമ്പൂരില്‍ എട്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥി തൂങ്ങിമരിച്ചു
Kerala

നിലമ്പൂരില്‍ എട്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥി തൂങ്ങിമരിച്ചു

Web Desk
|
6 Oct 2021 8:45 PM IST

മരുതക്കടവ് കീരിപൊട്ടി കോളനിയിലെ ചന്ദ്രൻ - സുബി ദമ്പതികളുടെ മകനായ നിഖിലാണ് മരിച്ചത്

നിലമ്പൂർ വഴിക്കടവ് മരുതയിൽ എട്ടാം ക്ലാസ് വിദ്യാർഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വീടിനോട് ചേർന്നുള്ള തൊഴുത്തിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മരുതക്കടവ് കീരിപൊട്ടി കോളനിയിലെ ചന്ദ്രൻ - സുബി ദമ്പതികളുടെ മകനായ നിഖിലാണ് മരിച്ചത്. മരുത ഗവ. ഹൈസ്കൂളിലെ വിദ്യാർത്ഥിയാണ് നിഖില്‍

രാത്രി ഒമ്പതിന് ശേഷം കുട്ടിയെ കാണാത്തതിനാൽ വീടിനടുത്തുള്ള മുത്തശിയുടെ അടുത്തേക്ക് പോയതാകുമെന്ന കണക്കുകൂട്ടലിലായിരുന്നു വീട്ടുകാർ. ഇന്ന് രാവിലെയാണ് വീടിനോട് ചേർന്ന് സ്ഥാപിച്ച ആട്ടിൻ കൂട്ടിൽ നിഖിലിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സഹോദരങ്ങളുമായി വഴക്കുണ്ടായാൽ അവരെ ഭയപ്പെടുത്താൻ വേണ്ടി ചെയ്തതാകാം അപകടത്തിന് കാരണമായതെന്നാണ് ബന്ധുക്കൾ പറയുന്നത്. വഴിക്കടവ് പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി നിലമ്പൂർ ജില്ല ആശുപത്രിയിലേക്ക് മാറ്റി.


Related Tags :
Similar Posts