< Back
Kerala
തന്റെ ജീവിതം സ്‌കൂളിലെ അധ്യാപകര്‍ തകര്‍ത്തു; വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ ആത്മഹത്യകുറിപ്പ് കണ്ടെത്തി
Kerala

'തന്റെ ജീവിതം സ്‌കൂളിലെ അധ്യാപകര്‍ തകര്‍ത്തു'; വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ ആത്മഹത്യകുറിപ്പ് കണ്ടെത്തി

Web Desk
|
26 Jun 2025 4:45 PM IST

ശ്രീകൃഷ്ണപുരം സെന്റ് ഡൊമനിക് സ്‌കൂളിലെ വിദ്യാര്‍ത്ഥി ആശിര്‍നന്ദയുടെ മരണത്തിലാണ് ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയത്

പാലക്കാട്: ശ്രീകൃഷ്ണപുരം സെന്റ് ഡൊമനിക് സ്‌കൂളിലെ വിദ്യാര്‍ത്ഥി ആശിര്‍നന്ദയുടെ മരണത്തില്‍ ആത്മഹത്യക്കുറിപ്പ് കണ്ടെത്തി. ആശിനന്ദ എഴുതിയെന്ന് കരുതുന്ന ആത്മഹത്യകുറിപ്പ് ലഭിച്ചെന്ന് പൊലീസ്. കുറിപ്പ് കൈമാറിയത് ആശിര്‍നന്ദയുടെ സുഹൃത്തെന്ന് നാട്ടുകല്‍ പൊലീസ്. മരണത്തിന് മുമ്പ് ആശിര്‍നന്ദ ആത്മഹത്യ കുറിപ്പ എഴുതിയിരുന്നതായി സുഹൃത്തുക്കള്‍ വ്യക്തമാക്തി.

തന്റെ ജീവിതം സ്‌കൂളിലെ അധ്യാപകര്‍ തകര്‍ത്തു എന്ന് ആത്മഹത്യാക്കുറിപ്പില്‍ ആശിര്‍നന്ദ എഴുതിയിരുന്നതായി സുഹൃത്ത് പറഞ്ഞു. മറ്റുചില അധ്യാപകരുടെ പേര് കൂടി ആത്മഹത്യകുറിപ്പില്‍ ഉണ്ടായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. സ്‌റ്റൈല്ലാ ബാബു എന്ന അധ്യാപിക മാനസികമായി പീഡിപ്പിച്ചിരുന്നതായി ആശിര്‍നന്ദ പറഞ്ഞിരുന്നതായി സുഹൃത്തുകള്‍ മൊഴിനല്‍കി. സുഹൃത്തിന്റെ നോട്ടുപുസ്തകത്തിന്റെ പിറകിലാണ് ആശിര്‍നന്ദ ആത്മഹത്യാക്കുറിപ്പ് എഴുതിയിരുന്നത്. കുറിപ്പ് പോലീസിന് കൈമാറി എന്നും ആശിര്‍നന്ദയുടെ സഹപാഠികള്‍ പറഞ്ഞു.

Similar Posts