< Back
Kerala

Kerala
എളങ്കൂരിലെ യുവതിയുടെ ആത്മഹത്യ: ഭർത്താവ് പ്രഭിനെ ആരോഗ്യവകുപ്പിലെ ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്തു
|8 Feb 2025 3:56 PM IST
മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ നഴ്സാണ് പ്രഭിൻ
മലപ്പുറം: എളങ്കൂരിലെ വിഷ്ണുജയുടെ ആത്മഹത്യയ്ക്ക് പിന്നാലെ ഭർത്താവ് പ്രഭിനെ ആരോഗ്യവകുപ്പിലെ ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ നഴ്സായി ജോലി ചെയ്ത് വരികയായിരുന്നു പ്രഭിൻ. കോടതി റിമാൻഡ് ചെയ്ത പ്രഭിൻ ഇപ്പോൾ ജയിലിലാണ്.
വിഷ്ണുജയുടെ മരണം ഭര്‍തൃപീഡനത്തെ തുടര്‍ന്നാണെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. വിഷ്ണുജയെ സൗന്ദര്യമില്ലെന്ന് പറഞ്ഞും സ്ത്രീധനത്തിനത്തിന്‍റെ പേരിലും ഭർത്താവ് നിരന്തരം പീഡിപ്പിച്ചെന്ന കുടബത്തിന്റെ പരാതിയിലാണ് ഗാർഹിക പീഡനം, ആത്മഹത്യ പ്രേരണക്കുറ്റങ്ങൾ ചുമത്തി പ്രഭിനെ പൊലീസ് അറസ്റ്റ് ചെയ്തത്. 2023 മെയ് 14നായിരുന്നു വിഷ്ണുജയും എളങ്കൂർ സ്വദേശി പ്രഭിനും തമ്മിലുള്ള വിവാഹം നടന്നത്.