< Back
Kerala
ഭാര്യ വീട്ടുകാര്‍ക്കെതിരെ കേസെടുക്കണം വാട്ടര്‍ ടാങ്കിന് മുകളില്‍ കയറി മധ്യവയസ്‌കന്‍റെ ആത്മഹത്യാ ഭീഷണി
Kerala

'ഭാര്യ വീട്ടുകാര്‍ക്കെതിരെ കേസെടുക്കണം' വാട്ടര്‍ ടാങ്കിന് മുകളില്‍ കയറി മധ്യവയസ്‌കന്‍റെ ആത്മഹത്യാ ഭീഷണി

Web Desk
|
22 Sept 2021 10:20 AM IST

ഭാര്യ വീട്ടുകാര്‍ക്കെതിരെ കേസ് എടുക്കണമെന്നും മക്കളെ കാണണമെന്നുമാണ് ഇദ്ദേഹം ഇപ്പോള്‍ ഉന്നയിക്കുന്ന ആവശ്യം.

ആലപ്പുഴ രാമങ്കരിയിൽ വാട്ടർ ടാങ്കിനു മുകളിൽ കയറി മധ്യവയസ്കന്‍റെ ആത്മഹത്യാ ഭീഷണി. ഭാര്യവീട്ടുകാര്‍ക്കെതിരെ കേസെടുക്കണമെന്നതാണ് ഇയാളുടെ പ്രധാന ആവശ്യം. രാമങ്കരി സ്വദേശി ട്രിബിലിയാണ് ആത്മഹത്യാ ഭീഷണി ഉയർത്തുന്നത്. നാട്ടുകാരും പൊലീസും ചേര്‍ന്ന് ഇയാളെ അനുനയിപ്പിച്ച് താഴെയിറക്കാനുള്ള ശ്രമം തുടരുകയാണ്.

അഞ്ച് വര്‍ഷത്തോളമായി കുടംബവുമായി അകന്നുകഴിയുന്ന ട്രിബിലി വാട്ടര്‍ ടാങ്കിന് അടുത്തുള്ള ഒരു വള്ളത്തിലാണ് താമസിച്ചുപോന്നിരുന്നത്. ഭാര്യ വീട്ടുകാര്‍ക്കെതിരെ കേസ് എടുക്കണമെന്നും മക്കളെ കാണണമെന്നുമാണ് ഇദ്ദേഹം ഇപ്പോള്‍ ഉന്നയിക്കുന്ന ആവശ്യം.ആത്മഹത്യയില്‍ നിന്ന് പിന്തിരിയണമെങ്കില്‍ കുടുംബക്കാര്‍ വാട്ടര്‍ ടാങ്കിന് താഴെയെത്തണമെന്നും ട്രിബിലി പറയുന്നുണ്ട്.

Similar Posts