< Back
Kerala

Kerala
'അൻവറിന്റെ ആരോപണങ്ങൾക്ക് പിന്നിൽ മോഹനചന്ദ്രനും വിക്രമനും': ഐപിഎസ് ഉദ്യോഗസ്ഥർക്കെതിരെ സുജിത് ദാസ്
|15 Oct 2024 8:27 PM IST
ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം വേണമെന്നും സുജിത് ദാസ് ഡിജിപിക്ക് നൽകിയ മൊഴിയിൽ
തിരുവനന്തപുരം: പി.വി അൻവർ എംഎൽഎയുടെ ആരോപണങ്ങൾക്ക് പിന്നിൽ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥരാണെന്ന് മുൻ എസ്പി സുജിത് ദാസ്. ഐപിഎസ് ഉദ്യോഗസ്ഥരായ ആലപ്പുഴ എസ്പി എം.പി മോഹനചന്ദ്രനും എന്‍ഐഎ ഉദ്യോഗസ്ഥനായ വി. വിക്രമനുമാണ് അൻവറിന്റെ ആരോപണങ്ങൾക്ക് പിന്നിലെന്നാണ് സുജിത് ദാസിന്റെ വെളിപ്പെടുത്തൽ. ഡിജിപിക്ക് നൽകിയ മൊഴിയിലാണ് സുജിത് ദാസിന്റെ ആരോപണം.
റിദാൻ കേസിൽ പ്രതിയുമായി ബന്ധമുണ്ടായിരുന്ന പൊലീസുകാരിയെ സസ്‌പെൻഡ് ചെയ്‌തെന്നും സുജിത് ദാസ് ഡിജിപിക്ക് നൽകിയ മൊഴിയിൽ പറയുന്നു. പ്രതിയുമായി ബന്ധമുണ്ടായിരുന്ന പൊലീസുകാരി നിഷ ടി.എസിനെയാണ് സസ്‌പെൻഡ് ചെയ്തത്. താൻ അച്ചടക്ക നടപടിയെടുത്ത നിഷ അടക്കമുള്ള 17 പൊലീസുകാരും അൻവറിന് പിന്നിലുണ്ട്. ഇവർക്കെതിരെ അന്വേഷണം വേണമെന്നും സുജിത് ദാസ് മൊഴിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.