< Back
Kerala
വളഞ്ഞ വഴിയിലൂടെയുള്ള ഉപദേശം എൻ.എസ്.എസിനോട് വേണ്ട; വിജയരാഘവന് മറുപടിയുമായി സുകുമാരന്‍ നായര്‍
Kerala

വളഞ്ഞ വഴിയിലൂടെയുള്ള ഉപദേശം എൻ.എസ്.എസിനോട് വേണ്ട; വിജയരാഘവന് മറുപടിയുമായി സുകുമാരന്‍ നായര്‍

Jaisy
|
16 April 2021 4:59 PM IST

പൊള്ളത്തരം ജനങ്ങളെ അറിയിക്കേണ്ട ബാധ്യത ഉള്ളതുകൊണ്ടാണ് പ്രതികരിക്കുന്നത്

സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍റെ ലേഖനത്തിന് മറുപടിയുമായി എൻ.എസ്.എസ്. എൻ.എസ്.എസ്, ആർ.എസ്.എസിന്‍റെ വാലാകാൻ ശ്രമിക്കുന്നുവെന്ന വിജയരാഘവന്‍റെ ലേഖനം മറുപടി അർഹിക്കാത്തതാണെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ പറഞ്ഞു.

പൊള്ളത്തരം ജനങ്ങളെ അറിയിക്കേണ്ട ബാധ്യത ഉള്ളതുകൊണ്ടാണ് പ്രതികരിക്കുന്നത്. വിഷയത്തിന് മത-സാമുദായിക പരിവേഷം നൽകിയത് മുഖ്യമന്ത്രിയാണെന്നും സുകുമാരന്‍ നായര്‍ കുറപ്പെടുത്തി. തെരഞ്ഞെടുപ്പ് ദിവസം പറഞ്ഞതിൽ രാഷ്ട്രീയമോ ജാതീയമോ മതപരമോ ആയ ഒന്നുമില്ല. വളഞ്ഞ വഴിയിലൂടെ ഉള്ള ഉപദേശം എൻ.എസ്.എസിനോട് വേണ്ട. കേരള ചരിത്രം പഠിക്കാത്തത് കൊണ്ടാണ് എൻ.എസ്.എസിനെ ലേഖകൻ വിമർശിച്ചതെന്നും സുകുമാരന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു.

സുകുമാരന്‍ നായരുടെ അതിരുവിട്ട പ്രതികരണങ്ങള്‍ ഇടതുപക്ഷവിരുദ്ധ രാഷ്ട്രീയമായിരുന്നുവെന്നാണ് വിജയരാഘവന്‍ പാര്‍ട്ടി മുഖപത്രത്തില്‍ എഴുതിയ ലേഖനത്തില്‍ പറഞ്ഞത്. സമുദായ സംഘടനകള്‍ അവരുടെ പരിധിയില്‍നിന്ന് പ്രവര്‍ത്തിക്കട്ടെയെന്നും പരിധി വിടുമ്പോഴേ പ്രശ്‌നമുള്ളൂ. നിയമസഭാ തിരഞ്ഞെടുപ്പു ഘട്ടത്തില്‍ എന്‍എസ്എസ് നേതൃത്വം സ്വീകരിച്ച തെറ്റായ നിലപാടുകള്‍ തിരുത്തിക്കുന്ന സമീപനമായിക്കും ആ സമുദായത്തില്‍ നിന്നുണ്ടാകുകയെന്നും വിജയരാഘവന്‍റെ ലേഖനത്തില്‍ പറയുന്നു. സമുദായ സംഘടനകളോട് ശത്രുതാപരമായ നിലപാട് ഒരു കാലത്തും സി.പി.എം. സ്വീകരിച്ചിട്ടില്ലെന്നും അവരോട് ഏറ്റുമുട്ടുക എന്നത് സി.പി.എമ്മിന്‍റെ നയമല്ലെന്നും ലേഖനത്തില്‍ പറയുന്നു.

Similar Posts