< Back
Kerala

Kerala
'ഐ.സി ബാലകൃഷ്ണൻ എം.എൽ.എ കോഴ വാങ്ങി, തെളിവുകള്‍ എന്‍റെ കൈയ്യില്‍ ഉണ്ട്' കെ.പി.സി.സി എക്‌സിക്യൂട്ടീവ് അംഗം
|22 Sept 2021 9:50 AM IST
മുൻ ഡി.സി.സി പ്രസിഡന്‍റ് കൂടിയായ ഐ.സി ബാലകൃഷ്ണൻ എം.എൽ.എക്കെതിരെ കെ.പി.സിസി എക്സിക്യൂട്ടീവ് അംഗം കൂടിയായ പിവി ബാലചന്ദ്രനാണ് രംഗത്തെത്തിയത്.
വയനാട്ടിലെ കോൺഗ്രസിൽ വീണ്ടും പൊട്ടിത്തെറി. സുൽത്താൻ ബത്തേരി അർബൻ ബാങ്ക് അഴിമതിയിൽ ഐ.സി.ബാലകൃഷ്ണൻ എം.എൽ.എക്ക് പങ്കെന്ന ആരോപണവുമായി പിവി ബാലചന്ദ്രൻ രംഗത്ത്. മുൻ ഡി.സി.സി പ്രസിഡന്‍റ് കൂടിയായ ഐ.സി ബാലകൃഷ്ണൻ എം.എൽ.എക്കെതിരെ കെ.പി.സിസി എക്സിക്യൂട്ടീവ് അംഗം കൂടിയായ പിവി ബാലചന്ദ്രനാണ് രംഗത്തെത്തിയത്. ഐ.സി ബാലകൃഷ്ണൻ പണം വാങ്ങിയതിന് തന്‍റെ കൈയിൽ തെളിവുകളുണ്ടെന്ന് പറഞ്ഞ പി.വി ബാലചന്ദ്രൻ അഴിമതി കേസിൽ എം.എല്‍.എ ക്കെതിരെ കെ.പി.സിസി നടപടി എടുക്കണമെന്നും ആവശ്യപ്പെട്ടു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി പി വി ബാലചന്ദ്രൻ കെ.പി.സിസിക്ക് കത്ത് നൽകിയിട്ടുമുണ്ട്.