< Back
Kerala
സംസ്ഥാനത്ത് വേനൽ മഴയും കാറ്റും ശക്തമാകുന്നു
Kerala

സംസ്ഥാനത്ത് വേനൽ മഴയും കാറ്റും ശക്തമാകുന്നു

Web Desk
|
20 March 2025 7:24 AM IST

വരും ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

കൊച്ചി: സംസ്ഥാനത്ത് വേനൽ മഴയും കാറ്റും ശക്തമാകുന്നു. വരും ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പിൽ പറയുന്നു. മഴയ്ക്കൊപ്പം പരമാവധി 40 കിലോമീറ്റർ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നുണ്ട്.

വേനൽ മഴ ശക്തമായതോടെ ചൂടിന് നേരിയ ആശ്വാസമുണ്ടെങ്കിലും യുവി ഇൻഡക്സ് വികരണ തോത് ഉയർന്ന് നിൽക്കുകയാണ്. ജാഗ്രതയുടെ ഭാഗമായി പൊതുജനങ്ങൾ രാവിലെ 11 മുതൽ 3 വരെയുള്ള വെയിൽ ഏൽക്കരുതെന്നും മുന്നറിയിപ്പുണ്ട്.



Similar Posts