< Back
Kerala
സുന്ദരക്ക് ഫോണ്‍ വാങ്ങി നല്‍കിയയാളെ തിരിച്ചറിഞ്ഞു; മഞ്ചേശ്വരം തെരഞ്ഞെടുപ്പ് അട്ടിമറിയില്‍ കുരുക്ക് മുറുകുന്നു
Kerala

സുന്ദരക്ക് ഫോണ്‍ വാങ്ങി നല്‍കിയയാളെ തിരിച്ചറിഞ്ഞു; മഞ്ചേശ്വരം തെരഞ്ഞെടുപ്പ് അട്ടിമറിയില്‍ കുരുക്ക് മുറുകുന്നു

Web Desk
|
11 Jun 2021 4:27 PM IST

തെളിവെടുപ്പിന്‍റെ ഭാഗമായി ബദിയെടുക്കയിലെ നവജീവന്‍ സ്കൂള്‍ പരിസരത്തും അന്വേഷണ ഉദ്യോഗസ്ഥര്‍ സുന്ദരയുമായി പോയിരുന്നു

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സുന്ദരക്ക് ഫോൺ വാങ്ങിനൽകിയ ആളെ ക്രൈംബ്രാഞ്ച് തിരിച്ചറിഞ്ഞു. കാസർകോട് നീർച്ചാലിലുള്ള മൊബൈൽ കടയിലെ സിസി ടിവി ദൃശ്യങ്ങളും അന്വേഷണ സംഘം ശേഖരിച്ചു. ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലാണ് പരിശോധന.

കഴിഞ്ഞ ദിവസം കെ സുന്ദരയെയും അമ്മയെയും പോലീസ് ചോദ്യം ചെയ്തിരുന്നു. ഈ ചോദ്യം ചെയ്യലില്‍ നിന്നും ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് നീര്‍ച്ചാലിലെ മൊബൈല്‍ വില്‍പനശാലയിലെത്തിയത്. തെളിവെടുപ്പിന്‍റെ ഭാഗമായി ബദിയെടുക്കയിലെ നവജീവന്‍ സ്കൂള്‍ പരിസരത്തും അന്വേഷണ ഉദ്യോഗസ്ഥര്‍ സുന്ദരയുമായി പോയിരുന്നു.

Related Tags :
Similar Posts