< Back
Kerala
കെപിസിസി പുനഃസംഘടനയ്ക്ക് സഹകരണം; ശശി തരൂരിനെ കണ്ട് സണ്ണി ജോസഫ്
Kerala

'കെപിസിസി പുനഃസംഘടനയ്ക്ക് സഹകരണം'; ശശി തരൂരിനെ കണ്ട് സണ്ണി ജോസഫ്

Web Desk
|
6 Aug 2025 9:25 AM IST

ശശിതരൂരിന്റെ വസതിയില്‍ രാത്രിയായിരുന്നു കൂടി കാഴ്ച

ന്യൂഡല്‍ഹി: ശശിതരൂരുമായി കെപിസിസി അധ്യക്ഷന്‍ സണ്ണിജോസഫ് കൂടിക്കാഴ്ച നടത്തി. ശശിതരൂരിന്റെ വസതിയില്‍ രാത്രിയായിരുന്നു കൂടി കാഴ്ച. പുനസംഘടനയ്ക്ക് തരൂര്‍ സഹകരണം വാഗ്ദാനം ചെയ്തു.

ശശിതരൂര്‍ പാര്‍ട്ടിയുമായി ഇടഞ്ഞു നിന്നതിന് ശേഷം ആദ്യമായാണ് കൂടിക്കാഴ്ച നടത്തിയത്. സംഘടനാപരമായ കാര്യങ്ങള്‍ അദ്ദേഹവുമായി ചര്‍ച്ച നടത്തിയെന്ന് സണ്ണി ജോസഫ് വ്യക്തമാക്കി.

അതേസമയം, കെപിസിസി പുനഃസംഘടന ഡല്‍ഹിയില്‍ പുരോഗമിക്കുന്നു. ഡിസിസി അധ്യക്ഷപദവിലേക്ക് നേതൃത്വംമുന്നോട്ട് വച്ച ചില പേരുകളില്‍ എംപി മാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.

മുതിര്‍ന്ന എംപി മാരെ അവഗണിക്കുന്നതായാണ് ആക്ഷേപം. ഡിസിസി അധ്യക്ഷന്മാരെ നിയമയ്ക്കുന്നതിന് മുന്‍പ് പിസിസി ഭാരവാഹികളെ നിയോഗിക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടു.

Similar Posts