< Back
Kerala

Kerala
എ.കെ ആന്റണി വസ്തുനിഷ്ഠമായി മാത്രം സംസാരിക്കുന്നയാൾ; സണ്ണി ജോസഫ്
|18 Sept 2025 4:14 PM IST
സമീപകാല വിഷയങ്ങളിൽ മറുപടി ഇല്ലാത്തതുകൊണ്ട് പഴമ ചികഞ്ഞു പോവുകയാണ് മുഖ്യമന്ത്രി ചെയ്തതെന്നും സണ്ണി ജോസഫ്
കൊല്ലം: എ.കെ ആന്റണി വസ്തുനിഷ്ഠമായി മാത്രം സംസാരിക്കുന്ന വ്യക്തിയാണെന്നും സത്യം മാത്രം പറയുന്നയാളാണെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. ആന്റണിയെ കൊണ്ട് മറുപടി പറയിക്കുന്ന ഒരു സാഹചര്യം മുഖ്യമന്ത്രി സൃഷ്ടിക്കാൻ പാടില്ലായിരുന്നു. സമീപകാല വിഷയങ്ങളിൽ മറുപടി ഇല്ലാത്തതുകൊണ്ട് പഴമ ചികഞ്ഞു പോവുകയാണ് മുഖ്യമന്ത്രി ചെയ്തതെന്നും സണ്ണി ജോസഫ് പറഞ്ഞു.
കൂടാതെ ജനദ്രോഹപരമായ പൊലീസ് നയത്തിനെതിരെയാണ് സഭയ്ക് അകത്തും പുറത്തും പ്രതിപക്ഷം പ്രതിഷേധിക്കുന്നതെന്നും സഭയിലെ മുഖ്യമന്ത്രിയുടെ മറുപടി നിരുത്തരവാദപരമായിരുന്നുവെന്നും സണ്ണി ജോസഫ് പറഞ്ഞു. പ്രതിപക്ഷം ഉന്നയിച്ച കാര്യങ്ങൾക്ക് കൃത്യമായി മറുപടി നൽകിയില്ലെന്നും കുറ്റം ചെയ്ത പൊലീസുകാർക്കെതിരെ ചെയ്ത കുറ്റത്തിന് ആനുപാതികമായ ശിക്ഷ നൽകണമെന്നാവശ്യപ്പെട്ടാണ് എംഎൽഎമാർ നിരാഹാരമിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.