< Back
Kerala

Kerala
സൂപ്പർ ലീഗ് കേരള; കൊച്ചി ടീമിനെ സ്വന്തമാക്കി പൃഥ്വിരാജും സുപ്രിയ മേനോനും
|28 Jun 2024 6:26 PM IST
ഈ വർഷം ആഗസ്റ്റ് അവസാനം മുതൽ ആരംഭിക്കുന്ന ലീഗ് 60 ദിവസം നീണ്ട് നിൽക്കും
എറണാകുളം: കേരളത്തിന്‍റെ പ്രഥമ ഫുട്ബോള്‍ ലീഗായ സൂപ്പർ ലീഗ് കേരളയിലെ കൊച്ചി ടീമിനെ സ്വന്തമാക്കി നടൻ പൃഥ്വിരാജും ഭാര്യ സുപ്രിയ മേനോനും. ഇരുവരും ടീമിന്റെ മുഖ്യ ഉടമസ്ഥരാകും. പ്രൊഫഷണൽ തലത്തിലേക്ക് ഫുട്ബോളിനെ ഉയർത്താനും താഴേക്കിടയിൽ ഫുട്ബോളിനെ വളർത്താനും താൻ ശ്രമിക്കുമെന്ന് പൃഥ്വിരാജ് പറഞ്ഞു.
നടൻ പൃഥ്വിരാജിന്റെ പങ്കാളിത്തം യുവാക്കൾക്കിടയിൽ ടൂർണമെന്റിന് വലിയ പ്രചോദനവും ഊർജവും പകരുമെന്ന് സൂപ്പർ ലീഗ് കേരളയുടെ സിഇഒ മാത്യു ജോസഫ് പറഞ്ഞു. ഈ വർഷം ആഗസ്റ്റ് അവസാനം മുതൽ ആരംഭിക്കുന്ന ലീഗ് 60 ദിവസം നീണ്ട് നിൽക്കും.