< Back
Kerala
വെളിച്ചെണ്ണ വില വര്‍ധന നേരിടാന്‍ സപ്ലൈക്കോ; സപ്ലൈകോയില്‍ ഇനിമുതല്‍ രണ്ട് ലിറ്റര്‍ കേര വെളിച്ചെണ്ണ ലഭിക്കും
Kerala

വെളിച്ചെണ്ണ വില വര്‍ധന നേരിടാന്‍ സപ്ലൈക്കോ; സപ്ലൈകോയില്‍ ഇനിമുതല്‍ രണ്ട് ലിറ്റര്‍ കേര വെളിച്ചെണ്ണ ലഭിക്കും

Web Desk
|
12 Aug 2025 7:34 PM IST

വെളിച്ചെണ്ണയുടെ ആവശ്യകത വര്‍ദ്ധിച്ചതിനെ തുടര്‍ന്നാണ് ഈ തീരുമാനം

തിരുവനന്തപുരം: വെളിച്ചെണ്ണയുടെ വില ക്രമാതീതമായി ഉയരുന്നതിനെ നേരിടുന്നതിനുള്ള നടപടികളുടെ ഭാഗമായി സപ്ലൈകോ. സപ്ലൈകോയില്‍ നിന്ന് ഇനി രണ്ടു ലിറ്റര്‍ കേര വെളിച്ചെണ്ണ ലഭിക്കും.

457 രൂപയ്ക്കാണ് സപ്ലൈകോ നല്‍കുന്നത്. 529 രൂപയാണ് പരമാവധി വില്പന വില. വെളിച്ചെണ്ണയുടെ വില ക്രമാതീതമായി ഉയരുന്നതിനെ നേരിടുന്നതിനുള്ള നടപടികളുടെ ഭാഗമായി സപ്ലൈകോ വില്‍പ്പനശാലകളില്‍നിന്നും നിന്നും ഉപഭോക്താക്കള്‍ക്ക് വാങ്ങാവുന്ന കേര വെളിച്ചെണ്ണയുടെ അളവ് രണ്ടു ലിറ്ററായി ഉയര്‍ത്തി.

നിലവില്‍ ഇത് ഒരു ലിറ്ററായിരുന്നു. വെളിച്ചെണ്ണയുടെ ആവശ്യകത വര്‍ദ്ധിച്ചതിനെ തുടര്‍ന്നാണ് ഈ തീരുമാനം. പരമാവധി വില്‍പ്പന വില 529 രൂപയുള്ള ഒരു ലിറ്റര്‍ 'കേര വെളിച്ചെണ്ണ' 457 രൂപയ്ക്കാണ് സപ്ലൈകോ വില്‍ക്കുന്നത്. സബ്‌സിഡി നിരക്കില്‍ ലഭിക്കുന്ന ഒരു ലിറ്റര്‍ വെളിച്ചെണ്ണയ്ക്കും നോണ്‍ സബ്‌സിഡി നിരക്കില്‍ ലഭിക്കുന്ന സപ്ലൈകോയുടെ ശബരി വെളിച്ചെണ്ണയ്ക്കും പുറമെയാണിത്.

സപ്ലൈകോയുടെ സ്വന്തം ബ്രാന്‍ഡായ ശബരി വെളിച്ചെണ്ണ കാര്‍ഡൊന്നിന് സബ്‌സിഡി നിരക്കില്‍ ഒരു ലിറ്റര്‍ ആണ് ലഭിക്കുന്നത്. ഇതിന് 349 രൂപയാണ് വില. ഈ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമാവുകയും ഓണക്കാലത്ത് വെളിച്ചെണ്ണ വില അനിയന്ത്രിതമായി ഉയരുന്നത് തടയാന്‍ കഴിയുകയും ചെയ്യുമെന്നാണ് പ്രതീക്ഷ.

Similar Posts