< Back
Kerala
SNC Lavlin Case; The Supreme Court will not consider it today,Pinarayi vijayan, latest news,

പിണറായി വിജയന്‍/സുപ്രിം കോടതി

Kerala

അഞ്ചു മാസത്തെ ഇടവേളക്ക് ശേഷം ലാവ്‍ലിന്‍ കേസ് ഇന്ന് സുപ്രിം കോടതിയില്‍

Web Desk
|
24 April 2023 6:37 AM IST

ജസ്റ്റിസുമാരായ എം.ആര്‍.ഷാ, സി.ടി രവികുമാര്‍ എന്നിവരുടെ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്

ഡല്‍ഹി: അഞ്ച് മാസത്തെ ഇടവേളക്ക് ശേഷം ലാവ്‍ലിന്‍ കേസ് സുപ്രിംകോടതി ഇന്ന് പരിഗണിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയതിനെതിരായ സി.ബി.ഐ ഹരജിയും വിചാരണ നേരിടണമെന്ന ഹൈക്കോടതി വിധിക്കെതിരെയുള്ള ഹരജിയുമാണ് കോടതിയിലുള്ളത്.

അസുഖബാധിതനായതിനാല്‍ ഇന്ന് കേസ് പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ട് ഊര്‍ജവകുപ്പ് മുന്‍ ജോയിന്‍റ് സെക്രട്ടറി എ.ഫ്രാന്‍സിസിന്‍റെ അഭിഭാഷകന്‍ സുപ്രിം കോടതി രജിസ്ട്രാര്‍ക്ക് കത്തുനല്‍കിയിട്ടുണ്ട്. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സി.ബി.ഐയ്ക്കു വേണ്ടി ഹാജരായേക്കും എന്നാണ് സൂചന . ജസ്റ്റിസുമാരായ എം.ആര്‍.ഷാ, സി.ടി രവികുമാര്‍ എന്നിവരുടെ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്.



കഴിഞ്ഞ നവംബറിലാണ് കേസ് അവസാനമായി ലിസ്റ്റ് ചെയ്തത്. എന്നാൽ സുപ്രിംകോടതി കേസ് അന്ന് പരിഗണിച്ചിരുന്നില്ല. തിങ്കളാഴ്ച നാലാം നമ്പർ കോടതിയിൽ 21ആം കേസായാണ് ലാവ്ലിൻ കേസ് പരിഗണിക്കുന്നത്. പിണറായി വിജയൻ ഉൾപ്പെടെയുള്ള മൂന്ന് പേരെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയതിനെതിരെ 2017 ഡിസംബറിലാണ് സി.ബി.ഐ സുപ്രിംകോടതിയെ സമീപിക്കുന്നത്. പിണറായി വിജയന്‍, മുന്‍ ഊര്‍ജ വകുപ്പ് സെക്രട്ടറി കെ മോഹനചന്ദ്രന്‍, ഊര്‍ജ വകുപ്പ് മുന്‍ ജോയിന്റ് സെക്രട്ടറി എ ഫ്രാന്‍സിസ് എന്നിവരെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയ ഹൈക്കോടതി വിധിക്കെതിരെയാണ് സി.ബി.ഐ സുപ്രിംകോടതിയെ സമീപിച്ചത്. അഞ്ച് വർഷത്തിനിടെ 33 തവണ ഹരജികള്‍ പരിഗണിക്കുന്നത് മാറ്റിവെച്ചു.



Similar Posts