< Back
Kerala
Supreme Court adjourns hearing on SNC-Lavalin case again
Kerala

ലാവ്‌ലിൻ കേസ് വീണ്ടും മാറ്റി വെച്ചു; വാദം കേൾക്കുന്നതിൽ നിന്ന് ഒരു ജഡ്ജി പിന്മാറി

Web Desk
|
24 April 2023 1:50 PM IST

കേസ് മാറ്റിവെക്കുന്നത് 34-ാം തവണ

ന്യൂഡൽഹി: ലാവ്‌ലിൻ കേസ് സുപ്രിംകോടതി വീണ്ടും മാറ്റിവെച്ചു. കേസ് വാദം കേൾക്കുന്നതിൽ നിന്ന് ജസ്റ്റിസ് സി.ടി. രവികുമാർ പിൻമാറി. കേരള ഹൈക്കോടതിയൽ വാദം കേട്ടതിനാലാണ് സി.ടി രവികുമാർ പിൻമാറിയത്. വാദം കേൾക്കുന്നതിനായി പുതിയ ബെഞ്ച് രൂപീകരിക്കും.ജസ്റ്റിസുമാരായ എം.ആര്‍.ഷാ, സി.ടി രവികുമാര്‍ എന്നിവരുടെ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.

അഞ്ച് മാസത്തെ ഇടവേളക്ക് ശേഷമായിരുന്നു ലാവ്‍ലിന്‍ കേസ് സുപ്രിംകോടതി ഇന്ന് പരിഗണിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയതിനെതിരായ സി.ബി.ഐ ഹരജിയും വിചാരണ നേരിടണമെന്ന ഹൈക്കോടതി വിധിക്കെതിരെയുള്ള ഹരജിയുമാണ് കോടതിയിലുള്ളത്.

കഴിഞ്ഞ നവംബറിലാണ് കേസ് അവസാനമായി ലിസ്റ്റ് ചെയ്തത്. എന്നാൽ സുപ്രിംകോടതി കേസ് അന്ന് പരിഗണിച്ചിരുന്നില്ല. തിങ്കളാഴ്ച നാലാം നമ്പർ കോടതിയിൽ 21ആം കേസായാണ് ലാവ്ലിൻ കേസ് പരിഗണിക്കുന്നത്. പിണറായി വിജയൻ ഉൾപ്പെടെയുള്ള മൂന്ന് പേരെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയതിനെതിരെ 2017 ഡിസംബറിലാണ് സി.ബി.ഐ സുപ്രിംകോടതിയെ സമീപിക്കുന്നത്. പിണറായി വിജയന്‍, മുന്‍ ഊര്‍ജ വകുപ്പ് സെക്രട്ടറി കെ മോഹനചന്ദ്രന്‍, ഊര്‍ജ വകുപ്പ് മുന്‍ ജോയിന്റ് സെക്രട്ടറി എ ഫ്രാന്‍സിസ് എന്നിവരെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയ ഹൈക്കോടതി വിധിക്കെതിരെയാണ് സി.ബി.ഐ സുപ്രിംകോടതിയെ സമീപിച്ചത്. അഞ്ച് വർഷത്തിനിടെ 33 തവണ ഹരജികള്‍ പരിഗണിക്കുന്നത് മാറ്റിവെച്ചു.

Similar Posts