< Back
Kerala
ഡിജിറ്റൽ സാങ്കേതിക സർവകലാശാല വിസി നിയമനം; തീരുമാനം വൈകുന്നതിൽ അതൃപ്തി രേഖപ്പെടുത്തി സുപ്രീംകോടതി
Kerala

ഡിജിറ്റൽ സാങ്കേതിക സർവകലാശാല വിസി നിയമനം; തീരുമാനം വൈകുന്നതിൽ അതൃപ്തി രേഖപ്പെടുത്തി സുപ്രീംകോടതി

Web Desk
|
28 Nov 2025 1:37 PM IST

എത്രയും വേഗം തീരുമാനം എടുക്കണമെന്ന് നിർദേശം

ന്യൂഡൽഹി: ഡിജിറ്റൽ സാങ്കേതിക സർവകലാശാല വിസി നിയമനത്തിൽ തീരുമാനം വൈകുന്നതിൽ അതൃപ്തി രേഖപ്പെടുത്തി സുപ്രീംകോടതി. ജസ്റ്റിസ്‌ ദുലിയ നൽകിയ റിപ്പോർട്ടിൽ തീരുമാനം വൈകുന്നതിലാണ് വിമർശനം. എത്രയും വേഗം തീരുമാനം എടുക്കണമെന്ന് നിർദേശം.

ജസ്റ്റിസ്‌ ദുലിയ നൽകിയത് വെറും കടലാസ് കഷ്ണം അല്ലെന്ന് സുപ്രീം കോടതി പറഞ്ഞു. രേഖകൾ കിട്ടിയിട്ടില്ലെന്നാണ് ഗവർണർ പറയുന്നത്. ജസ്റ്റിസ് ജെ.ബി. പർദിവാല , ജസ്റ്റിസ് കെ.വി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചിൻ്റെയാണ് നിരീക്ഷണം.സംസ്ഥാന സർക്കാരും ചാൻസലറും തമ്മിലുള്ള തർക്കം കണക്കിലെടുത്ത്, വിസി നിയമനങ്ങൾക്കുള്ള പേരുകളിൽ ചുരുക്കപ്പട്ടിക തയ്യാറാക്കുന്നതിനായാണ് ജസ്റ്റിസ് ധൂലിയയുടെ നേതൃത്വത്തിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചത്.

മുഖ്യമന്ത്രി നൽകുന്ന പട്ടികയിൽ നിന്നാകണം നിയനമെന്ന് അനുശാസിക്കുന്ന സുപ്രിംകോടതി ഉത്തരവിന്റെ പകർപ്പും പുറത്തുവന്നു.

മുഖ്യമന്ത്രി നൽകുന്ന പട്ടികയിലെ മുൻഗണനാ ക്രമമനുസരിച്ച് ചാൻസലർ നിയമനം നടത്തണമെന്നും മുൻഗണനാ ക്രമത്തിൽ പട്ടിക നൽകാൻ മുഖ്യമന്ത്രിക്കാണ് അധികാരമെന്നും കോടതി ഉത്തരവിൽ പറയുന്നു. മുഖ്യമന്ത്രിയുടെ നിലപാടിൽ എതിർപ്പുണ്ടെങ്കിൽ ചാൻസിലർ അക്കാര്യം സുപ്രിംകോടതിയെ അറിയിക്കണമെന്നും നിർദേശമുണ്ട്.

അനുയോജ്യരല്ലാത്തവർ ചുരുക്കപ്പട്ടികയിലുണ്ടെങ്കിൽ മുഖ്യമന്ത്രി അക്കാര്യം രേഖാമൂലം ചാൻസിലറെ അറിയിക്കണം. എതിർപ്പുള്ളവരുടെ വാദം കേട്ട ശേഷം അന്തിമ തീരുമാനമെടുക്കന്നത് സുപ്രിംകോടതി ആയിരിക്കും. സെർച്ച് കമ്മിറ്റിയുടെ തീരുമാനത്തിൽ വിയോജിപ്പുണ്ടെങ്കിൽ മുഖ്യമന്ത്രിക്ക് അറിയിക്കാമെന്നും കോടതിയുടെ ഉത്തരവിൽ വ്യക്തമാക്കുന്നു.

Similar Posts