< Back
Kerala
Kerala
ദേവസ്വം ബോർഡിന് തിരിച്ചടി; ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഏകാദശി ഉദയാസ്തമയ പൂജ മാറ്റാനാവില്ലെന്ന് സുപ്രീം കോടതി
|30 Oct 2025 3:53 PM IST
വർഷങ്ങളായി നടത്തുന്ന പൂജ ഭരണപരമായ അസൗകര്യങ്ങളുടെ പേരില്‍ തന്ത്രിക്ക് മാറ്റാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി
ന്യൂഡൽഹി: ഗുരുവായൂര്‍ ക്ഷേത്രത്തിലെ വൃശ്ചികമാസ ഏകാദശി ഉദയാസ്തമയ പൂജ മാറ്റിയതിൽ ദേവസ്വം ഭരണ സമിതിയ്ക്ക് സുപ്രീം കോടതിയിൽ തിരിച്ചടി. വൃശ്ചിക ഏകാദശി ദിവസം തന്നെ പൂജ നടത്തണമെന്ന് സുപ്രീം കോടതി ഇടക്കാല ഉത്തരവിട്ടു.
വർഷങ്ങളായി നടത്തുന്ന പൂജ ഭരണപരമായ അസൗകര്യങ്ങളുടെ പേരില്‍ തന്ത്രിക്ക് മാറ്റാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. തിരക്ക് നിയന്ത്രിക്കാനെന്ന പേരിലാണ് തുലാം മാസത്തിലേക്ക് പൂജ തന്ത്രിയുടെ അനുമതിയോടെ മാറ്റിയിരുന്നത്. ഇതിനെതിരെയാണ് കോടതിയുടെ ഇടപെടൽ. ഡിസംബർ ഒന്നിനാണ് വൃശ്ചികമാസ ഏകാദശി. നവംബർ രണ്ടിന് നടത്താനായിരുന്നു ദേവസ്വം ഭരണ സമിതി തീരുമാനിച്ചിരുന്നത്.