< Back
Kerala
ടി.പി വധക്കേസ് പ്രതി ജ്യോതി ബാബുവിന് എളുപ്പത്തില്‍‌ ജാമ്യം നല്‍കാനാകില്ലെന്ന് സുപ്രിംകോടതി
Kerala

ടി.പി വധക്കേസ് പ്രതി ജ്യോതി ബാബുവിന് എളുപ്പത്തില്‍‌ ജാമ്യം നല്‍കാനാകില്ലെന്ന് സുപ്രിംകോടതി

Web Desk
|
17 Nov 2025 12:57 PM IST

ടി.പിയുടെ ഭാര്യ കെ.കെ രമ എംഎല്‍എയും ജാമ്യം നൽകുന്നതിനെ എതിർത്തു

ന്യൂഡല്‍ഹി: ടി.പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി ജ്യോതി ബാബുവിന് എളുപ്പത്തില്‍‌ ജാമ്യം നല്‍കാനാകില്ലെന്ന് സുപ്രിംകോടതി. കൊലപാതക കേസായാതുകൊണ്ട് വിചാരണക്കോടതിയിലെ രേഖകള്‍ പരിശോധിക്കണം. ഇതിന് ശേഷം ജാമ്യാപേക്ഷയില്‍ തീരുമാനമെടുക്കാമെന്നും സുപ്രിംകോടതി അറിയിച്ചു.

ടി.പിയുടെ ഭാര്യ കെ.കെ രമ എംഎല്‍എയും ജാമ്യം നൽകുന്നതിനെ എതിർത്തു. ഗാലറിക്ക് വേണ്ടിയുള്ളകളിയെന്ന് സർക്കാർ അഭിഭാഷകനും കോടതിയെ അറിയിച്ചു. ഡയാലിസിസിന് വിധേയനാകണമെന്നും വിദഗ്ധ ചികിത്സ ആവശ്യമാണെന്നായിരുന്നു ജ്യോതിബാബുവിന്‍റെ വാദം.


Similar Posts