< Back
Kerala

Kerala
തെരുവുനായ പ്രശ്‌നം പരിഹരിക്കാൻ നിലവിലെ ചട്ടങ്ങളിൽ മാറ്റം വരുത്തണമെന്ന് സുപ്രിംകോടതി
|9 Sept 2022 1:45 PM IST
തെരുവുനായ പ്രശ്‌നം പഠിക്കാൻ നിയോഗിക്കപ്പെട്ട ജസ്റ്റിസ് സിരിജഗൻ കമ്മിറ്റിയോട് റിപ്പോർട്ട് സമർപ്പിക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
ന്യൂഡൽഹി: തെരുവുനായ പ്രശ്‌നം പരിഹരിക്കാൻ നിലവിലെ ചട്ടങ്ങളിൽ മാറ്റം വരുത്തണമെന്ന് സുപ്രിംകോടതി. വാക്‌സിൻ എടുത്തവർ പോലും മരിക്കുകയാണെന്ന് ഹരജിക്കാർ കോടതിയെ അറിയിച്ചു. എല്ലാ കക്ഷികളോടും ഇത് സംബന്ധിച്ച് നിർദേശം സമർപ്പിക്കാൻ കോടതി നിർദേശിച്ചു. തെരുവുനായ പ്രശ്‌നം പഠിക്കാൻ നിയോഗിക്കപ്പെട്ട ജസ്റ്റിസ് സിരിജഗൻ കമ്മിറ്റിയോട് റിപ്പോർട്ട് സമർപ്പിക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.