< Back
Kerala
അമിത് ഷാ വയനാട്ടിലെത്തിയ ദിവസവും ജാനുവിന് സുരേന്ദ്രന്‍ 40 ലക്ഷം കൈമാറി: ജെആര്‍പി മുന്‍ സംസ്ഥാന സെക്രട്ടറി
Kerala

അമിത് ഷാ വയനാട്ടിലെത്തിയ ദിവസവും ജാനുവിന് സുരേന്ദ്രന്‍ 40 ലക്ഷം കൈമാറി: ജെആര്‍പി മുന്‍ സംസ്ഥാന സെക്രട്ടറി

Web Desk
|
3 Jun 2021 1:02 PM IST

തെരഞ്ഞെടുപ്പ് സമയത്ത് നിരവധി തവണ ബത്തേരിയില്‍ വെച്ച് പണമിടപാട് നടന്നിട്ടുണ്ട്.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍, സി കെ ജാനുവിന് 40 ലക്ഷം രൂപ കൈമാറിയെന്ന് ജെആര്‍പിയുടെ മുന്‍ സംസ്ഥാന സെക്രട്ടറി ബാബു ബി സി. തെരഞ്ഞെടുപ്പ് സമയത്ത് നിരവധി തവണ ബത്തേരിയില്‍ വെച്ച് പണമിടപാട് നടന്നിട്ടുണ്ട്. ആ തുക അവര്‍ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കാണ് ഉപയോഗിച്ചത്. എന്‍ഡിഎ ചേര്‍ന്നപ്പോള്‍ ജാനു പണം വാങ്ങിയെന്ന് പാര്‍ട്ടി ഭാരവാഹികള്‍ക്ക് അറിയാമായിരുന്നുവെന്നും ബാബു പറഞ്ഞു.

തെരഞ്ഞെടുപ്പിന് രണ്ട് ദിവസം മുമ്പാണ് ബാബു തന്റെ ഭാരവാഹിത്വത്തില്‍ നിന്ന് രാജിവെക്കുന്നത്. പക്ഷേ അതുവരെയുള്ള പ്രചരണത്തിലുടനീളം ജാനുവിനൊപ്പം ഉണ്ടായിരുന്ന ആളാണ് ബാബു. നിയമസഭ തെരഞ്ഞെടുപ്പിന്റെ ഏതാനുംദിവസം മുമ്പാണ് സുരേന്ദ്രന്‍ ജാനുവിന് പണം കൈമാറിയത്. വയനാട്ടില്‍ അമിത് ഷാ തെരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തിയ ദിവസമാണ് പണം കൈമാറിയത്. തെരഞ്ഞെടുപ്പ് സമയത്ത് ബത്തേരിയില്‍ വെച്ച് നിരവധി തവണ ഇടപാടുകള്‍ നടന്നു. എന്‍ഡിഎയില്‍ ചേര്‍ന്നപ്പോള്‍ ജാനു പണം വാങ്ങിയെന്ന് അന്ന് തന്നെ പാര്‍ട്ടി ഭാരവാഹികള്‍ക്ക് അറിയാമായിരുന്നു എന്നും അദ്ദേഹം പറയുന്നു. ഇപ്പോഴാണ് തനിക്ക് ഇത് തുറന്നു പറയാനുള്ള അവസരം ലഭിച്ചത്. അതുകൊണ്ടാണ് തുറന്നു പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.


Similar Posts