< Back
Kerala
ടെററിസം എന്ന് പറയുമ്പോ ഒരു വിഭാഗം അത് ഞങ്ങളെയാണ് എന്നു പറഞ്ഞ് ഏറ്റെടുത്താൽ എങ്ങനാ?; നാർക്കോട്ടിക് ജിഹാദിൽ സുരേഷ് ഗോപി
Kerala

'ടെററിസം എന്ന് പറയുമ്പോ ഒരു വിഭാഗം അത് ഞങ്ങളെയാണ് എന്നു പറഞ്ഞ് ഏറ്റെടുത്താൽ എങ്ങനാ?'; നാർക്കോട്ടിക് ജിഹാദിൽ സുരേഷ് ഗോപി

abs
|
16 Sept 2021 10:15 AM IST

നാർക്കോട്ടിക് ജിഹാദ് പരാമർശം ചർച്ച ചെയ്‌തോ എന്ന ചോദ്യത്തിന് അങ്ങനെയുള്ള വൃത്തികെട്ട വാക്കുകളൊന്നും ഉപയോഗിക്കരുത് എന്നായിരുന്നു മറുപടി.

പാലാ ബിഷപ്പ് ഒരു തരത്തിലുള്ള വർഗീയ പരാമർശവും നടത്തിയിട്ടില്ലെന്ന് സുരേഷ് ഗോപി എം.പി. ടെററിസം ആണ് എന്ന് പറയുമ്പോ ഒരു വിഭാഗം അത് ഞങ്ങളെയാണ് എന്നു പറഞ്ഞ് ഏറ്റെടുക്കുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. ബിഷപ്പുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.

നാർക്കോട്ടിക് ജിഹാദ് പരാമർശം ചർച്ച ചെയ്‌തോ എന്ന ചോദ്യത്തിന് അങ്ങനെയുള്ള വൃത്തികെട്ട വാക്കുകളൊന്നും ഉപയോഗിക്കരുത്, അതൊന്നും എന്റെ സ്‌കേപ്പിലില്ല എന്നാണ് സുരേഷ് ഗോപി മറുപടി നൽകിയത്. 'സാമൂഹിക വിഷയങ്ങളുണ്ട്. അദ്ദേഹം വർഗീയ പരാമർശം ഒന്നും പറഞ്ഞിട്ടില്ല. ഒരു മതവിഭാഗത്തിനെ പോലും പറഞ്ഞിട്ടില്ല. ടെററിസം ആണ് എന്ന് പറയുമ്പോ ഒരു വിഭാഗം അത് ഞങ്ങളെയാണ് എന്നു പറഞ്ഞ് ഏറ്റെടുത്താൽ എങ്ങനാ? ഒരു മതത്തിനെയും അദ്ദേഹം റഫർ ചെയ്തിട്ടില്ല. ചില ആക്ടിവിറ്റീസിനെ റഫർ ചെയ്തിട്ടുണ്ടാകാം. ബിഷപ്പ് പ്രാതലിന് ക്ഷണിച്ചു. ഞാൻ വന്നു, കഴിച്ചു. സൗഹൃദം പങ്കുവച്ചു. ഒരുപാട് കാര്യങ്ങൾ സംസാരിച്ചു. നിങ്ങളെ അറിയിക്കേണ്ട കാര്യങ്ങളൊന്നും സംസാരിച്ചിട്ടില്ല. ഞങ്ങൾ ചർച്ച ചെയ്തതൊന്നും നിങ്ങളെ അറിയിക്കേണ്ടതല്ല.' - അദ്ദേഹം കൂട്ടിച്ചേർത്തു.

നാർക്കോട്ടിക് ജിഹാദ് വൃത്തികെട്ട പദമാണ് എന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിന്, ചാനല്‍ മൈക്ക് നോക്കി 'നിങ്ങളത് ചോദിക്കും, ദാറ്റ്‌സ് വെരി ബാഡ്, ഡോണ്ട് പുഷ് യുവർ ടങ് ടു മൈൻ, പ്ലീസ്. ഐ ഹാവ് മൈ റൈറ്റ്. ഐ ഹാവ് സ്‌പോക്കൺ. ഈഫ് യു നീഡ് ടു ടെലകാസ്റ്റ് ഡു ഇറ്റ്. ഡോണ്ട് പുഷ് തിങ്ക്‌സ് ഓൺ ടു മൈ ബ്രെയിൻ. ദാറ്റ് ഫിനിഷ്ഡ്. പ്ലീസ്. ഈഫ് യൂ നീഡ് ടു കണ്ടിന്യൂ ഹിയർ ബി വെരി നോബ്ൾ.' - എന്നാണ് സുരേഷ് ഗോപി മറുപടി നൽകിയത്.

സല്യൂട്ട് വിവാദത്തിലും അദ്ദേഹം പ്രതികരിച്ചു. ' സല്യൂട്ട് വിവാദത്തിൽ പരാതിയുണ്ടെങ്കിൽ അവർ പാർലമെന്റിലെത്തി ചെയർമാന് പരാതി നൽകൂ. വി വിൽ സീ. പൊലീസ് അസോസിയേഷനൊന്നും ജനങ്ങൾക്ക് ചുമക്കാനൊക്കത്തില്ല. അതെല്ലാം അവരുടെ വെൽഫയറിന് മാത്രം. എംപിക്ക് സല്യൂട്ടടിക്കേണ്ടതില്ലെന്ന ആരു പറഞ്ഞു. പൊലീസ് കേരളത്തിലാ. ഇന്ത്യയിൽ ഒരു സംവിധാനമുണ്ട്. അതനുസരിച്ചേ പറ്റൂ. ഇക്കാര്യത്തിൽ ഡിജിപി പറയട്ടെ. നാട്ടുനടപ്പ് എന്നത് രാജ്യത്തെ നിയമത്തെ അധിഷ്ഠിതമാക്കിയാണ്. ഞാൻ പറയുന്നത് ഈ സല്യൂട്ട് എന്ന പരിപാടിയേ അവസാനിപ്പിക്കണമെന്നാണ്. ആരെയും സല്യൂട്ട് ചെയ്യേണ്ട. അതിനകത്ത് ഒരു രാഷ്ട്രീയ വിവേചനം വരുന്നത് അംഗീകരിക്കാനാവില്ല.'- അദ്ദേഹം കൂട്ടിച്ചേർത്തു.

Similar Posts